കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള: ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പേരാമ്പ്രയില്‍ സെഞ്ച്വറി അടിച്ച് പെട്രോള്‍ വില


പേരാമ്പ്ര: രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. കോഴിക്കോട് പെട്രോൾ വില 101. 66 പൈസയാണ്.

തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത.