Tag: Dog

Total 14 Posts

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ വടകരയില്‍ നഗരസഭ കൗണ്‍സിലര്‍ക്ക് നായയുടെ കടിയേറ്റു

വടകര: വടകര നഗരസഭയിലെ അടയ്ക്കാത്തെരു വാര്‍ഡ് കൗണ്‍സിലര്‍ സത്യഭാമയ്ക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റു. സഹോദരനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കടിയേറ്റ സത്യഭാമ സ്‌കൂട്ടറില്‍നിന്ന് താഴെവീണ് തലയ്ക്കും പരിക്കേറ്റു. വടകര ഗവ.ജില്ലാ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വടകരയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായശല്യം നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് ഈ സംഭവവും. ഒരുമാസത്തിനിടെ ഒട്ടേറെപ്പേര്‍ക്ക്

ശ്രീക്കുട്ടന്‍ കാവല്‍ക്കാരനായിരുന്നു, ഏറെ പ്രീയപ്പെട്ടതായിരുന്നു

പേരാമ്പ്ര: ഇനിയവന്റെ കുട്ടിത്തം നിറഞ്ഞ കളിചിരികള്‍ പേരാമ്പ്ര ബ്ലോക്ക് ഓഫീസിലുണ്ടാവില്ല. രാവും പകലും ബ്ലോക്ക് ഓഫീസ് പരിസരത്ത് കാവല്‍ക്കാരനെപ്പോലെ അവനുണ്ടാവുമായിരുന്നു.. കഴിഞ്ഞദിവസം താലൂക്ക് ആശുപത്രി പരിസരത്ത് കാര്‍ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ വളര്‍ത്തുനായ ശ്രീക്കുട്ടന്‍ മരണപ്പെട്ടത്. ഏഴ് വര്‍ഷം മുമ്പ് ഈ നായയുടെ ദേഹത്ത് വന്ന പുഴുക്കടി ചികിത്സിക്കാന്‍ ആശുപത്രിയില്‍ കൊണ്ടുവന്ന ഉടമ നായയെ

വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം

താമരശ്ശേരി: കൂടരഞ്ഞിയിൽ വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം. വേട്ടനായ്ക്കളെ അഴിച്ചു വിട്ട് ആക്രമിച്ചു. കാട്ടുപേത്തിനെ അനധീകൃതമായി വേട്ടയാടി ഉണക്കയിറച്ചി പങ്കിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ വനപാലകര്‍ക്ക് നേരെയാണ് വേട്ട നായ്ക്കളെ അഴിച്ചുവിട്ട് നായാട്ടു സംഘം ഓടിരക്ഷപ്പെട്ടത്. കൂടരഞ്ഞി പൂവാറംതോട് തമ്പുരാന്‍കൊല്ലി പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആറ് പേരാണ് നായാട്ടു സംഘത്തിലുണ്ടായിരുന്നത്.

സഹജീവിയെ ആപത്തിൽ നിന്ന് രക്ഷിച്ച് മുത്താമ്പിയിലെ യുവാക്കൾ

കൊയിലാണ്ടി: മുത്താമ്പിയില്‍ മഞ്ഞളാടുകുന്ന് പ്രദേശത്ത് പാത്രം തലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് മോചനം. ഒരുകൂട്ടം യുവാക്കള്‍ സമയോചിതമായി ഇടപെട്ടതാണ് നായയ്ക്ക് രക്ഷയായത്. തലയില്‍ പാത്രം കുടുങ്ങിയതിനാല്‍ ദിവസങ്ങളായി നായയ്ക്ക് വെള്ളവും ഭക്ഷണവുമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെയാണ് പാത്രം തലയില്‍ കുടുങ്ങി അവശനായ തെരുവുനായയെ നാട്ടുകാര്‍ കണ്ടത്. ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും അവരില്‍ നിന്നും അനുകൂല മറുപടിയല്ല ലഭിച്ചത്. തുടര്‍ന്ന് ഇന്ന്

error: Content is protected !!