Tag: Dowry

Total 8 Posts

സ്വർണ്ണം കൊണ്ട് മുറിവേറ്റത് എത്രയെത്ര ജീവിതങ്ങൾ; സ്ത്രീധന നിരോധന ചട്ടങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നീക്കം, വധുവിന് സമ്മാനമായി നൽകുന്ന സ്വർണ്ണം പത്തുപവനിൽ കൂടാൻ പാടില്ല

തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. പരമാവധി സ്ത്രീധനം പത്തുപവനും ഒരു ലക്ഷം രൂപയുമാക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന വനിത കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നീക്കം. പ്രധാന ശുപാര്‍ശകള്‍: വധുവിന് സമ്മാനമായി പരമാവധി പത്തുപവനും ഒരുലക്ഷം രൂപയും മാത്രമേ നല്‍കാവൂ. ഇതിന് പുറമേയുള്ള വിവാഹ സമ്മാനങ്ങളുടെ മൂല്യം 25,000 രൂപയില്‍

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം; കോഴിക്കോട് യുവതിയേയും മക്കളേയും ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് എം.ഇ.എസ് കോളജില്‍ ബിരുദ

വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കൊല്ലം: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമാണ് പത്ത് വര്‍ഷം തടവ് ശിക്ഷ

ആലപ്പുഴയിലെ നവവധുവിന്റെ ആത്മഹത്യ; പിന്നിൽ സ്ത്രീധന പീഡനം; ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ: വള്ളികുന്നത്ത് 19 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. 10

സ്ത്രീധനം വാങ്ങില്ലെന്ന് വിശ്വാസികൾ തീരുമാനിക്കണം; പെരുന്നാൾ ദിനത്തിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ പെരുന്നാള്‍ ദിനത്തില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം. സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നു സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും മാതാപിതാക്കള്‍, യുവതി യുവാക്കള്‍, മതമേധാവികള്‍ സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണമെന്നും സുഹൈബ് മൗലവി പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തിലും

സ്ത്രീധനത്തർക്കം: ഗർഭിണിക്ക് ഭർതൃ വീട്ടിൽ ക്രൂര മർദനം; അടിവയറ്റിൽ ചവിട്ടി ഭർത്താവ്

ആലുവ: ആലുവ ആലങ്ങാട് ഗർഭിണിക്ക് ഭർതൃ വീട്ടിൽ ക്രൂരത മർദനം. നാല് മാസം ഗർഭിണിയായ യുവതിയെയാണ് ഭർത്താവും വീട്ടുകാരും മർദിച്ചത്. സ്ത്രീധനത്തിന്റെ പേരിലാണ് ക്രൂര മർദനം. യുവതിയുടെ പിതാവിനും മർദനമേറ്റു. ഇന്നലെയാണ് സംഭവം. ആലുവ തുരുത്ത് സ്വദേശി സലീം, മകൾ നൗലത്ത് എന്നിവർക്കാണ് മർദനമേറ്റത്. ഭർത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മർദിച്ചത്. ഏഴ് മാസം മുൻപായിരുന്നു ജൗഹറുമായുള്ള

സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല, നല്‍കില്ല എന്ന മുദ്രാവാക്യവുമായി പേരാമ്പ്ര എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ ബോധവത്ക്കരണ സദസ്സ്

പേരാമ്പ്ര: സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല,കൂട്ടുനില്‍ക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.കെ നളിനി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സന എസ് പ്രകാശ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി

സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല പെണ്‍ ജീവിതങ്ങള്‍; പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സമ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡയാന ലിസി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ് നിയമംമൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ ഈ ദുരാചാരം മൂലം പൊലിഞ്ഞു പോവുകയാണ്. ഇതിന് ഒരു അറുതി വരുത്താന്‍ സമൂഹം

error: Content is protected !!