Tag: ELECTION

Total 84 Posts

എല്‍ഡിഎഫിന് 120 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വ്വേ; 80 സീറ്റുകള്‍ വരെയെന്ന് റിപ്പബ്ലിക് പ്രവചനം; ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ച്ചവെച്ചുവെന്നും അതിനാല്‍ത്തന്നെ ഇടതുമുന്നണിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ഉണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കേരളത്തില്‍ ഇടതു തരംഗമുണ്ടാകുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേ പറയുന്നു.

കൊയിലാണ്ടി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും സുബ്രഹ്മണ്യൻ വിജയിക്കുമെന്ന് മനോരമ – എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നതായിത് എക്സിറ്റ് പോൾ സർവെ പ്രവചനം. മാതൃഭൂമി സർവെ കാനത്തിൽ ജമീലയ്ക്ക് വിജയ സാധ്യത കണക്കാക്കുന്നു. മലയാള മനോരമ സർവെയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് വിജയം പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയെക്കാൾ ഒര് ശതമാനം വോട്ടാണ് സുബ്രഹ്മണ്യൻ അധികം നേടുക. ഇഞ്ചോടിഞ്ച് പോരാട്ടമായാണ് പ്രവചനം. ഏഷ്യാനെറ്റ് സീ ഫോർ

കൊയിലാണ്ടി ഉറപ്പാണെന്ന് ഇടത് മുന്നണി, കൊയിലാണ്ടിയിൽ മാറ്റമുണ്ടാകുമെന്നും സുബ്രഹ്മണ്യൻ ജയിക്കുമെന്നും യുഡിഎഫ്; ഫലപ്രഖ്യാപനത്തിൽ കണ്ണുനട്ട് പാർട്ടികൾ

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് മൂന്ന് നാളുകള്‍ മാത്രം അവശേഷിച്ചിരിക്കെ, കൊയിലാണ്ടി മണ്ഡലത്തില്‍ വിജയമുറപ്പിച്ചു എൽ.ഡി.എഫും, യു.ഡി.എഫും. കഴിഞ്ഞ 15 വര്‍ഷമായി വിജയിച്ച കൊയിലാണ്ടിയില്‍ ഇത്തവണയും അട്ടിമറി സാധ്യതയില്ലെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമില്ലെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയം സുനിശ്ചിതമാണെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കീഴ് ഘടകങ്ങളില്‍ നിന്നും

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഹ്ലാദ പ്രകടനങ്ങൾ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

ഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ദിനത്തിലും ശേഷവും ഉള്ള പ്രകടനങ്ങൾ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്നലെ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ

തിരഞ്ഞെടുപ്പ് ജീവനക്കാർ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തപാൽമാർഗം തന്നെ അയക്കണം

കോഴിക്കോട്: ഫെസിലിറ്റേഷൻ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താത്ത, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർക്കുള്ള ബാലറ്റ് പേപ്പറുകൾ വരണാധികാരികൾ തപാൽ മാർഗം അയച്ചിട്ടുണ്ട്. വോട്ടർമാർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം വോട്ട് രേഖപ്പെടുത്തി നിശ്ചിത കവറിൽ വോട്ടെണ്ണൽ സമയത്തിന് മുമ്പ് ലഭ്യമാകുംവിധം വരണാധികാരികൾക്ക് തപാൽ മാർഗം അയക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നേരിട്ട് ബാലറ്റ്

കോഴിക്കോട് ജില്ലയില്‍ 78.26 ശതമാനം പോളിംഗ്

കോഴിക്കോട്: വൈകിട്ട് 7.35ന് ജില്ലയില്‍ 78.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,02,477 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍9,57,426 പേരും 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,45,035 പേരും 51 ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ 16 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. കൊയിലാണ്ടിയില്‍ ഇത്തവണ രേഖപ്പെടുത്തിയത് 77.33 ശതമാനം പോളിംഗ് ആണ്. ജില്ലയിലെ മണ്ഡലങ്ങളുടെ

ബൂത്തില്‍ വെളിച്ചമില്ല; സ്‌കൂളിലെ മേല്‍ക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ് നടത്തി

കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തില്‍ വോട്ടെടുപ്പ് നടത്തിയത് മേല്‍ക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്‌കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ വോട്ടര്‍മാര്‍ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രിസൈഡിങ്

കാഴ്ചപരിമിതിയുള്ളവര്‍ക്ക് ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കും

കോഴിക്കോട്: കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം. ഇവര്‍ക്കുള്ള ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ബൂത്തുകളില്‍ ലഭ്യമാണ്. കാഴ്ചപരിമിതിയുള്ള വോട്ടര്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടാല്‍ പ്രിസൈഡിങ് ഓഫീസറുടെ പക്കലുള്ള ബ്രെയ്ലി ഡമ്മി ബാലറ്റ് നല്‍കണം. സ്ഥാനാര്‍ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ടിയുടെ പേരും ബ്രെയ്ലി

കോഴിക്കോട് ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി

കോഴിക്കോട് : കേരളം നാളെ പോളിങ് ബൂത്തിലേക്ക്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം. കോഴിക്കോട് ജില്ലയില്‍ രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്ററുകളിലെത്തിയിരുന്നു. എട്ടോടെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. സെക്ടറല്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പോളിങ് സാമഗ്രികള്‍ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ്

കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം സമാധാനപരം, വിധിയെഴുത്തിന് ഇനി രണ്ട് നാള്‍

കൊയിലാണ്ടി: കൊട്ടിക്കലശമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കൊയിലാണ്ടിയില്‍ സമാധാനപരം. മണ്ഡലത്തിലുടനീളം പൊലീസ് കര്‍ശന ജാഗ്രത നല്‍കിയിരുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍ വോട്ട് തേടി. കൊയിലാണ്ടി കടപ്പുറത്തും ബീച്ച് റോഡ്, മുബാറക്ക് റോഡ് എന്നിവിടങ്ങളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടു തേടി. പയ്യോളി,കോട്ടത്തുരുത്തി, എന്നിലടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി. കൊയിലാണ്ടിയില്‍ ഹുസൈന്‍ ബാഫക്കി തങ്ങള്‍,

error: Content is protected !!