Tag: ELECTION

Total 84 Posts

പെരിന്തൽമണ്ണയിലെ വിജയം കോടതി കയറും; 375 തപാൽ വോട്ടുകൾ എണ്ണിയില്ലെന്ന് എൽഡിഎഫ്, യുഡിഎഫ് വിജയം 38 വോട്ടിന്

മലപ്പുറം: പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ. തപാല്‍ വോട്ടില്‍ ഉള്‍പ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് കെപിഎം മുസ്തഫ. പറഞ്ഞു. ഈ തപാല്‍വോട്ടുകളിലെ കവറിന് പുറത്ത് സീല്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീല്‍ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടര്‍മാരെ പഴി പറഞ്ഞിട്ട്

കേരളത്തെ നയിക്കാൽ എൽഡിഎഫിൽ നിന്ന് പത്ത് വനിതകൾ, യുഡിഎഫിൽ നിന്നും കെ.കെ.രമ മാത്രം

തിരുവനന്തപുരം: ചരിത്രവിജയം നേടി അധികാരത്തിലെത്തുന്ന എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത്‌ വനിതകൾ. മൽസരിച്ച 15 എൽഡിഎഫ്‌ സ്ഥാനാർഥികളിൽ പത്തുപേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വിജയിച്ചലിയ ഭൂരിപക്ഷവും ഒരു വനിതയുടെ പേരിലാണ്. ധർമ്മടത്ത് മത്സരിച്ച കെ.കെ.ശൈലജയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്‌ടിച്ചത്. 2016ൽ ഇ പി ജയരാജൻ നാൽപ്പതിനായിരത്തിൽ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ 61,000ൽ

കൊയിലാണ്ടിയിൽ കാനത്തിൽ ജമീല നേടിയത് തിളക്കമാർന്ന വിജയം, ഭൂരിപക്ഷം 8,472

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയ്ക്ക് മിന്നുന്ന ജയം. 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജമീല വിജയിച്ചത്. ആകെ പോൾ ചെയ്ത 1,61,592 വോട്ടിൽ 75,628 വോട്ടുകൾ കാനത്തിൽ ജമീല നേടിയപ്പോൾ രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ നേടിയത് 67,156 വോട്ടുകളാണ്. ബിജെപിക്ക് 17,558 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. കാനത്തിൽ ജമീലയുടെ അപരയായ

കോഴിക്കോട് ജില്ലയില്‍ ചുവപ്പുമയം; ടിപി രാമകൃഷ്ണന്‍ ലീഡ് തിരിച്ചു പിടിച്ചു, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. *കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 714 വോട്ടിന് മുന്നില്‍. *ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് 2559 മുന്നില്‍. *എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 4087 മുന്നില്‍. *കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍. *200 വോട്ടിനാണ് തോട്ടത്തില്‍

സംസ്ഥാനത്തെ ലീഡ് നില മാറിമറയുന്നു; കേരളം ഇടതിനൊപ്പമോ? നെഞ്ചിടിപ്പ് കൂടുന്നു

സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 87 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മജന് ബോള്‍ഗാട്ടി മുന്നില്‍. എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ മുന്നില്‍ . കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍. വടകരയില്‍ യുഡിഎഫ് മുന്നില്‍. സംസ്ഥാനത്ത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍

കോഴിക്കോട് സൗത്തില്‍ ബിജെപി മുന്നില്‍, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, ബാലുശ്ശേരിയില്‍ യുഡിഎഫ്; ലീഡ് നില മാറിമറയുന്നു

കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ സീറ്റുകളില്‍ 79 എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. അമ്പത് വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല മുന്നിലായിരിക്കുന്നത്. ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മജന് ബോള്‍ഗാട്ടി 43 വോട്ടിന് മുന്നില്‍. എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 601 വോട്ടിന് മുന്നിലില്‍ . കോഴിക്കോട് നോര്‍ത്തിലും

ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, 81 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ്, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല 60 വോട്ടിന് മുന്നില്‍

കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 81 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. 60 വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല മുന്നിലായിരിക്കുന്നത്. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. തൃപ്പൂണിത്തറ, ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്  

നേമത്ത് എൽഡിഎഫ് മുന്നിൽ, കേരളം ചുവക്കുന്നു; സംസ്ഥാനത്ത് ഇടത് ട്രെന്റ്: ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം

കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ ഡി എഫ് മുന്നില്‍. രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണി തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ്

ആദ്യ സൂചന 10 മണിയോടെ മാത്രം, ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ, ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല സൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത്തവണ ട്രൻഡ് സോഫ്റ്റ്വയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ട്. തപാൽ വോട്ടിൽ

കൊയിലാണ്ടിയിൽ ബിജെപി വോട്ട് മറിച്ചോ? വന്ന കണക്കും വരാനിരിക്കുന്ന കണക്കും കഥ പറയും

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ കൊയിലാണ്ടിയിൽ ഏവരും ഉറ്റുനോക്കുന്നത് ബിജെപി യുടെ പ്രകടനമാണ്. ബിജെപി വോട്ട് ഇവിടെ കോൺഗ്രസ്സിനായി മറിച്ചു എന്ന ആരോപണം ശക്തമാണ്. ഇത് കൊയിലാണ്ടി മണ്ഡലത്തിലെ ജയ പരാജയങ്ങളെ സ്വാധീനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ വോട്ടു മറിച്ചതായാണ് ആരോപണം. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ

error: Content is protected !!