Tag: financial help

Total 4 Posts

ഇരുവൃക്കകള്‍ക്കും ഗുരുതരമായ രോഗം ബാധിച്ചു, തുടര്‍ചികിത്സയ്ക്കായി സ്വരുക്കൂട്ടേണ്ടത് 25 ലക്ഷത്തോളം രൂപ; വാല്യക്കോട് സ്വദേശിനിയുടെ ചികിത്സക്കായ് കൈകോര്‍ത്ത് നാട്

വാല്യക്കോട്: ഗുരുതരമായ വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവതി സുമനസ്സുകളുടെ കരുണ തേടുന്നു. നൊച്ചാട് പഞ്ചായത്ത് വാല്യക്കോട് ആനംവള്ളി രാജേഷിന്റെ ഭാര്യ ബീന(39)യാണ് തുടര്‍ ചികിത്സയ്ക്കായ് നന്മ നിറഞ്ഞ മനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നത്. ബീനയുടെ ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇരുവൃക്കകള്‍ക്കും ഗുരുതരമായി രോഗം ബാധിച്ച ബീന ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍

തുടര്‍ ചികിത്സയ്ക്കും കുടുംബം പുലര്‍ത്താനുമായി കണ്ടെത്തേണ്ടത് ഭാരിച്ച തുക; ഇരു വൃക്കകളും തകരാറിലായ നൊച്ചാട് സ്വദേശി സുനീഷിനുവേണം നാടിന്റെ കൈത്താങ്ങ്

പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നൊച്ചാട് രാമല്ലൂര്‍ കോഴിക്കുന്നത്തുചാലില്‍ സുനീഷാണ് നാടിന്റെ കൈതാങ്ങിനായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കൂലിപ്പണിക്കുപോയി കുടുംബം പുലര്‍ത്തിയിരുന്ന സുനീഷിന് വൃക്കരോഗം വന്നതോടെ ജീവിതം പാടെ താളംതെറ്റി. ഇരുവൃക്കകളും തകരാറിലായതിനാല്‍ വൃക്കമാറ്റിവെക്കല്‍ മാത്രമേ വഴിയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ ജീവന്‍നിലനിര്‍ത്തുന്നത്. വൃക്ക

ജീവിതം തുടരുമുമ്പേ അസുഖം തളര്‍ത്തി; ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നരക്കോട് സ്വദേശിയായ യുവതിയ്ക്ക് സഹായത്തിനായി കൈകോര്‍ക്കാം

നരക്കോട്: ഒരു വര്‍ഷത്തിലേറെയായി ഇരുവൃക്കകളും തകരാറിലായ മേപ്പയ്യൂര്‍ സ്വദേശിയായ യുവതി സുമനസ്സുകകളുടെ സഹായം തേടുന്നു. മേപ്പയ്യൂര്‍ നരക്കോട് കുട്ടിപ്പറമ്പില്‍ ജുബിഷ (29)യാണ് സാഹായത്തിനായി കാത്തിരിക്കുന്നത്. ജുബിഷയുടെ തുടര്‍ ചികിത്സയ്ക്കായി മുപ്പത്തഞ്ച് ലക്ഷത്തോളം രൂപയാണ് സ്വരുപിക്കേണ്ടതായുള്ളത്. 2022 ഫെബ്രുവരിയിലാണ് ജുബിഷ അസുഖ ബാധിതയാവുന്നത്. ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് 3 തവണ ഡയാലിലിസ് ചെയ്തു. എന്നാല്‍ അസുഖം കൂടുതലായി ബാധിച്ചതിനാല്‍

സ്വപ്നം കണ്ട് പറക്കേണ്ടുന്ന പ്രായത്തില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് തുടര്‍ച്ചയായി കീമോ; എന്നിട്ടും മാറ്റമില്ലാത്തതിനാല്‍ അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍, കുരുന്നിന്റെ ജീവിതത്തിന്റെ അടുത്ത പടിക്ക് വേണ്ടത് 50 ലക്ഷം രൂപ; ഇത് നമ്മള്‍ വിചാരിച്ചാല്‍ രക്ഷപെടുത്താവുന്ന ചെങ്ങോട്ടുകാവിലെ പന്ത്രണ്ടുകാരി മീരാ കൃഷ്ണയുടെ കഥ

കൊയിലാണ്ടി: മീരാ കൃഷ്ണ, തന്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത് ബാല്യം ആസ്വദിക്കേണ്ടിയിരുന്ന കൊച്ചു പെണ്‍കുട്ടി. എന്നാല്‍ രക്താബുര്‍ദം സ്ഥിരീകരിച്ചതോടെ അവളുടെ ജീവിതം കീഴ്മേല്‍ മറിയുകയായിരുന്നു. ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ് പന്ത്രണ്ടുകാരിയായ മീരാ കൃഷ്ണ. ഈ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് മീരയ്ക്ക്

error: Content is protected !!