ഇരുവൃക്കകള്‍ക്കും ഗുരുതരമായ രോഗം ബാധിച്ചു, തുടര്‍ചികിത്സയ്ക്കായി സ്വരുക്കൂട്ടേണ്ടത് 25 ലക്ഷത്തോളം രൂപ; വാല്യക്കോട് സ്വദേശിനിയുടെ ചികിത്സക്കായ് കൈകോര്‍ത്ത് നാട്


വാല്യക്കോട്: ഗുരുതരമായ വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവതി സുമനസ്സുകളുടെ കരുണ തേടുന്നു. നൊച്ചാട് പഞ്ചായത്ത് വാല്യക്കോട് ആനംവള്ളി രാജേഷിന്റെ ഭാര്യ ബീന(39)യാണ് തുടര്‍ ചികിത്സയ്ക്കായ് നന്മ നിറഞ്ഞ മനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നത്. ബീനയുടെ ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇരുവൃക്കകള്‍ക്കും ഗുരുതരമായി രോഗം ബാധിച്ച ബീന ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായതിനാല്‍ ആഴ്ച്ചയില്‍ 3 ദിവസം ഡയാലിസിസ് ചെയ്യുകയാണിപ്പോള്‍. അടിയന്തിരമായ വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക മാര്‍ഗം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൂലിപ്പണിക്കാരനായ ഭര്‍ത്താവും വിദ്യാര്‍ത്ഥികളായ രണ്ടുമക്കളും പ്രായമായ അമ്മയും അടങ്ങുന്നതാണ് ബീനയുടെ കുടുംബം. ഇത്രയും വലിയ തുക കണ്ടെത്തുക ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. നിര്‍മ്മാണം പാതിവഴിയിലായ വീട് മാത്രമാണ് ഇവര്‍ക്കിപ്പോഴുള്ളത്. അതിനാല്‍ തന്നെ ബീനയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാനായി സുമനസ്‌കരായ ആളുകള്‍ കനിയേണ്ടതുണ്ട്.

കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലം എം.പി കെ മുരളീധരന്‍, എം.എല്‍.എ ടി.പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് മെമ്പര്‍ കെ ശ്രീധരന്‍ ചെയര്‍മാന്‍, കെ.എം മനോജ് കുമാര്‍ കണ്‍വീനര്‍, ട്രഷറര്‍ സി മൂസ്സഹാജി ചെറുപ്പേരി എന്നിവരെയും തെരഞ്ഞെടുത്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ അകൗണ്ട് തുറന്നിട്ടുണ്ട്.

എകൗണ്ട് നമ്പര്‍: 0987053000003202
IFSC: SIBL0000987

ചെയര്‍മാന്‍
കെ ശ്രീധരന്‍
വാര്‍ഡ് മെമ്പര്‍
9946231579

കണ്‍വീനര്‍
കെ.എം മനോജ് കുമാര്‍
9946424197 (G Pay)

ട്രഷറര്‍
സി മൂസ്സഹാജി ചെറുപ്പേരി
9946392523 (G Pay)

summary: A resident of valyakkode, who is undergoing treatment for failure of both kidneys, seeks the help of well-wishers