Tag: Hartal

Total 9 Posts

പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ, വീഡിയോ കാണാം

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര

ഒരു കട പോലും തുറന്നില്ല; പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു

പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താലിന് തുടക്കമായി. കടകള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ച്ചിച്ചിട്ടില്ല. പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി

ആവളയില്‍ ഇന്ന് ഉച്ചയ്ക്ക് ഹര്‍ത്താല്‍

ആവള: ആവള ടൗണില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണിവരെ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. ആവളയില്‍ വര്‍ഷങ്ങളായി പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പിന്റെ മരണത്തില്‍ അനുശോചിച്ചാണ് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 2മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: രഞ്ജിഷ്

വേളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

വേളം: വേളം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറുമായിരുന്ന വി.പി സുധാകരന്‍ മാസ്റ്ററോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. പഞ്ചായത്തിലെ കാക്കുനി, തീക്കുനി, നമ്പാംവയല്‍, പൂളക്കൂല്‍, പൂമുഖം എന്നീ ടൗണുകളിലാണ് ഹര്‍ത്താല്‍. രാവിലെ 11 മണിയ്ക്ക് തീക്കുനിയില്‍ സര്‍വകക്ഷി അനുശോചനയോഗവും ചേരും. ചൊവ്വാഴ്ച്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

കൂത്താളി പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഹര്‍ത്താല്‍

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.സി കാര്‍ത്ത്യായനിയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഹര്‍ത്താല്‍. പരേദയോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. Also read: കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഭരണകൂട ഭീകരതയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്

ബഫര്‍സോണ്‍ വിവാദം: ചക്കിട്ടപാറ ഉള്‍പ്പെടെ ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

പേരാമ്പ്ര: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ (ബഫര്‍സോണ്‍) സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. ചക്കിട്ടപ്പാറ, നരിപ്പറ്റ, വാണിമേല്‍, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മലയോര ജനതയുടെ

മെയ് 28 ന് മേപ്പയ്യൂരിൽ ‘ശുചിത്വ ഹർത്താൽ’; മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിടും

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മെയ് 28 ശനിയാഴ്ച ശുചിത്വ ഹർത്താൽ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ശുചിത്വ ഹർത്താൽ നടത്തുന്നത്. ശുചിത്വ ഹർത്താൽ ദിവസം രാവിലെ ഏഴ് മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് മുഴുവൻ കച്ചവടക്കാരും പരിപാടിയുമായി സഹകരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്

പാലേരിയില്‍ ഭാരതബന്ദ് ഐക്യദാര്‍ഢ്യ സായാഹ്നംസംഘടിപ്പിച്ചു

പേരാമ്പ്ര: സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പാലേരിയില്‍ ഭാരതബന്ദ് ഐക്യദാര്‍ഢ്യ സായാഹ്നം സംഘടിപ്പിച്ചു. ഐക്യദാര്‍ഢ്യ സായാഹ്നം പി.എസ് പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ മുഴുവന്‍ ബഹുജനങ്ങളും പങ്കാളികളാകണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. കെ.കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കെ.എം നാണു മാസ്റ്റര്‍, പി.ടി സുരേന്ദ്രന്‍, വി.കെ മൊയ്തു, വി.എം ദാസന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!