Tag: hotel

Total 7 Posts

പേരാമ്പ്രയിലെ ഹോട്ടൽ ജീവനക്കാർക്ക് ഇനി ഹെൽത്ത് കാർഡ് നിർബന്ധം; ജോലിക്കാർ താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും

പേരാമ്പ്ര: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പേരാമ്പ്ര ഉൾപ്പെടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നിർദേശം ബാധകമാണ്. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി

ജില്ലയിലെ 39 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്

കോഴിക്കോട്: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 39 ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വാഗതാര്‍ഹമാണ്.

മേശ വൃത്തിയാക്കാന്‍ വൈകിയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; ചാത്തമംഗലത്ത് നാല് പേർ കസ്റ്റഡിയിൽ (സി.സി.ടി.വി ദൃശ്യങ്ങൾ കാണാം)

മുക്കം: ചാത്തമംഗലം കട്ടാങ്ങലിൽ അർദ്ധരാത്രി ഹോട്ടൽ ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. കൂളിമാട് സ്വദേശികളായ അഷ്റഫ്, ഷാനിദ്, രഞ്ജിത്ത്, അഖിലേഷ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പന്ത്രണ്ടിനാണ് സംഭവം. ഹോട്ടലിൽ മേശ വൃത്തിയാക്കാൻ വൈകിയതിലെ തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ – മലയമ്മ

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ചിത്രം പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദനം, കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഡോക്‌ടര്‍ക്ക് നേരേ അക്രമം. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കണ്ണൂര്‍ പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലെത്തിയ ബന്തടുക്ക പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചേക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചന. നാളത്തെ അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന.അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ഓഫീസുകളില്‍

നാളെയും മറ്റന്നാളും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രം

തിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിക്കാം. വീടുകളില്‍ എത്തിച്ചുനല്‍കുകയുമാവാം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അത്യാവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. പഴം, പാല്‍,

ഹോട്ടല്‍ പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍; മാനദണ്ഡം ലംഘിച്ചത് രാഷ്ട്രീയക്കാരെന്ന് വിമര്‍ശനം

കോഴിക്കോട്: ഹോട്ടലുകള്‍ 9 മണിക്ക് അടയ്ക്കണം എന്ന ഉത്തരവ് പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപാല്‍. 9 മണി എന്നത് 11 മണി വരെ നീട്ടി നല്‍കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി. ഇതുകൊണ്ടുണ്ടായ രോഗവ്യാപനത്തിന് വ്യാപാരികള്‍ ഉത്തരവാദികളല്ലെന്നും

error: Content is protected !!