Tag: Korapuzha Bridge

Total 4 Posts

കോരപ്പുഴപാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും

കൊയിലാണ്ടി: കോരപ്പുഴപാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പാലത്തിന്റെ ഉപരിതല ടാറിംങ്ങിന് മുമ്പുള്ള മാസ്റ്റിക്ക പ്രവൃത്തി തുടങ്ങി. ടാറിനെ പാലത്തില്‍ ഉറപ്പിക്കാനുള്ള പ്രവൃത്തിയാണിത്. ടാറിംങ് ചൊവ്വാഴ്ച നടക്കും. സര്‍വ്വീസ് റോഡിന്റെ പ്രവൃത്തിയും തുടങ്ങി. ഒന്നരമീറ്റര്‍ വീതിയില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍

കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര്; അഭിപ്രായസമന്വയത്തിലൂടെ തീരുമാനിക്കുമെന്ന് കെ.ദാസന്‍ എം.എല്‍.എ

കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടുന്ന കാര്യത്തില്‍ അഭിപ്രായസമന്വയത്തിലൂടെ തീരുമാനമെടുക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ. കെ. ദാസന്‍ അഭിപ്രായപ്പെട്ടു. കേളപ്പജിയുടെ പേരില്‍ ജില്ലയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാലം പൂര്‍ത്തിയാവുമ്പോള്‍ കേളപ്പജിയുടെ പേരിടണമെന്ന ആവശ്യം ജില്ലാഭരണകൂടവും മന്ത്രിയുമൊക്കെ പരിശോധിക്കണം. പ്രാദേശികമായ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യാത്രാദുരിതം തിരിച്ചറിഞ്ഞാണ് ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരിക്കെ

പുതുക്കി പണിത കോരപ്പുഴപാലത്തിന് കേളപ്പജിയുടെ പേര് നല്‍കണം: മന്ത്രി എ.കെ. ശശീന്ദ്രന്‍

എലത്തൂര്‍: കോരപ്പുഴയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തിന് സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ. കേളപ്പന്റെ പേരിടണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇക്കാര്യം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോരപ്പുഴപ്പാലം സന്ദര്‍ശിച്ച് നിര്‍മാണപ്രവൃത്തി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം ഫെബ്രുവരി മൂന്നാംവാരം തുറക്കുമെന്നും മന്ത്രി പറഞ്ഞു. 2016-17 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നനുവദിച്ച 45

കോരപ്പുഴ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി; ഫെബ്രുവരി അവസാനത്തോടെ ഗതാഗത യോഗ്യമാകും

എലത്തൂര്‍: കോരപ്പുഴയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഉപരിതല ടാറിങ്ങും സര്‍വീസ് റോഡുകളുടെ പ്രവൃത്തിയുമാണ് ഇനി ശേഷിക്കുന്നത്. പാലത്തിന്റെ തൂണുകളില്‍ ചായം പൂശുന്ന പ്രവൃത്തി ആരംഭിച്ചു. 12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പാലത്തിന് ഇരുവശങ്ങളിലും നടപ്പാതകളുമുണ്ട്. ഇതിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.

error: Content is protected !!