Tag: Koyilandi

Total 366 Posts

കൊയിലാണ്ടി സ്വദേശി ഉള്‍പ്പെട്ട ഐ.എസ് തീവ്രവാദ കേസ്; കൊടുവള്ളി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവ്, ഫാജിദ്,മന്‍സൂര്‍ തുടങ്ങിയവരുടെ വിചാരണ പിന്നീട്

കോഴിക്കോട്: ഭീകര സംഘടനയായ ഇസ്​ലാമിക്​ സ്​റ്റേറ്റ്​സില്‍ (ഐ.എസ്​) പ്രവര്‍ത്തിച്ച കേസിലെ പ്രതിക്ക്​ 23 വര്‍ഷം കഠിനതടവ്. കൊടുവള്ളി സ്വദേശി അബൂ മറിയം എന്ന ഷൈബു നിഹാറിനെയാണ് കഠിന തടവിന് വിധിച്ചത്. ഇതേ കേസിലുള്ള കൊയിലാണ്ടി വടകര സ്വദേശികളുടെ കേസ് പിന്നീട് പരിഗണിക്കും. ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക, ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനക്ക്​

പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ദളിത് പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

പേരാമ്പ്ര: വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം നം​ഗം വീട്ടിൽ സദാനന്ദന്റെ മകൻ അഭിനന്ദ് (22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന 18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴിയാണ് പെൺകുട്ടിയും അഭിനന്ദും പരിചയത്തിലാവുന്നത്. തുടർന്ന് വിവാഹം

70ഗ്രാം എം.ഡി.എമ്മുമായി കൂരാച്ചുണ്ടില്‍ മൂന്നുപേര്‍ അറസ്റ്റില്‍; പ്രതികളിലൊരാള്‍ മുമ്പും ലഹരികടത്തിന് പിടിയിലായി, സംഘം സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു

കൂരാച്ചുണ്ട്: എഴുപത് ഗ്രാം എം.ഡി.എമ്മുമായി കൂരാച്ചുണ്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പഴേരി ഹസ്സന്‍ മകന്‍ റിയാസ് ഹസ്സന്‍, കാവുന്തറ സ്വദേശി മുഹമ്മദ് റിയാസ്, നടുവണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവരെയാണ് കൂരാച്ചുണ്ട് എസ്.എച്ച്.ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അളവ് എടുക്കാനുള്ള പാത്രം തൂക്കമെടുക്കാനുള്ള ഇലക്ട്രോണിക് മെഷിന്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ

കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക് തള്ളിയിടാന്‍. സ്വര്‍ഗമെന്ന്

ഒരുഭാഗത്ത് പാഞ്ഞുവരുന്ന തീവണ്ടി എഞ്ചിന്‍; ഒന്നുമറിയാതെ ട്രാക്കിലൂടെ നടന്നു പോകുന്ന വായോധിക; തന്റെ ജീവന്‍ കൂടി അപകടത്തില്‍ പെടാമെന്നറിഞ്ഞിട്ടും ട്രാക്കിലേക്ക് ഓടി വൃദ്ധയെ രക്ഷിച്ച് കൊയിലാണ്ടി സിവില്‍ ഡിഫെന്‍സ് അംഗം ദാസന്‍

കൊയിലാണ്ടി: ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിനു സമീപത്തുള്ള റോഡിലൂടെ കടന്നുപോകുമ്പോള്‍ വെറുതെ ഒന്ന് റെയില്‍വേ ട്രാക്കിലേക്ക് നോക്കിയതാമ് സിവില്‍ ഡിഫന്‍സ് കൊയിലാണ്ടി യൂണിറ്റ് അംഗമായ ദാസന്‍. കോഴിക്കോടു ഭാഗത്തുനിന്നും ഒരു തീവണ്ടി എഞ്ചിന്‍ കടന്നുവരുന്നുണ്ട്, ഇതൊന്നും അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയാണ് ഒരു വയോധിക. തന്റെ ജീവന്‍ കൂടി അപകടത്തില്‍പ്പെടാവുന്ന ഒരു സാഹസത്തിന് മുതിരാതെ ദാസന്

കൊയിലാണ്ടി പെരുവട്ടൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂരമര്‍ദ്ദനം; ആക്രമിച്ചത് കറണ്ട് ബില്‍ അടയ്ക്കാത്തതിന് നോട്ടീസ് നല്‍കാന്‍ പോയപ്പോള്‍

കൊയിലാണ്ടി: കറണ്ട് ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയ കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ജീവനക്കാരനെ അയല്‍വാസി അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ലൈന്‍മാനായ പള്ളിക്കര തിയ്യിലേരി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് സുനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്: ആറുമാസമായി ബില്‍ അടയ്ക്കാത്തതിനാല്‍ സപ്ലൈ കട്ട് ചെയ്ത് മീറ്റര്‍ കൊണ്ടുപോകുകയാണെന്ന് അറിയിച്ചുള്ള

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രവാസി മരിച്ചു

ദമാം, സൗദി അറേബ്യ: കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച കൊയിലാണ്ടി സ്വദേശി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ്

കൊയിലാണ്ടിയില്‍ വീണ്ടും പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കയറി മോഷണം: രണ്ടുപവന്റെ ആഭരണം നഷ്ടമായി

കൊയിലാണ്ടി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഏതാണ്ട് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇവര്‍ പോയതിന് ശേഷമാണ് സി.സി.ടി.വി.യില്‍ സംഭവം

കൊയിലാണ്ടിയിൽ ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കുറുവങ്ങാട് സ്വദേശി സുനിൽ കുമാർ അറസ്റ്റിൽ

കൊയിലാണ്ടി: കുറുവങ്ങാട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ പുനത്തില്‍ മീത്തല്‍ സുനില്‍ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടനെ പ്രതിയുടെ

കൊയിലാണ്ടി കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ മോഷണം; മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭണ്ഡാരത്തില്‍ നിന്ന് പണം മോഷണം പോയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമദാസന്‍ തൈക്കണ്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ക്ഷേത്രത്തിന്റെ നടപ്പന്തലിന്റെ മുന്‍വശത്തുള്ള ഭണ്ഡാരത്തില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മോഷ്ടാവ് ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കുന്നതിന്റെയും ക്ഷേത്രത്തിന്റെ ഓഫീസിന് സമീപത്ത് പോയി തിരയുന്നതിന്റെയും

error: Content is protected !!