Tag: Koyilandy Over Bridge

Total 2 Posts

പൊളിച്ചു നീക്കിയ കടകള്‍ക്ക് പകരം പുനരധിവാസം ഉറപ്പ് നല്‍കിയവരെവിടെ? കൊയിലാണ്ടിയിലെ വ്യാപാരികള്‍ക്ക് പറയാനുള്ളത്

കൊയിലാണ്ടി: നഗരത്തില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനായി കടകള്‍ പൊളിച്ചുനീക്കേണ്ടിവന്നവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. മേല്‍പ്പാലത്തിനടിയില്‍ കടകള്‍ നിര്‍മിച്ച് അതിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം. പുനരധിവാസം സംബന്ധിച്ച് വ്യാപാരികളും കളക്ടറും തമ്മില്‍ ഉണ്ടാക്കിയ ധാരണ ഇതുവരെ നടപ്പായിട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. മേല്‍പ്പാലം നിര്‍മിക്കാനായി ദേശീയപാതയോരത്തെ 19 കടക്കാരെയാണ് 2008-ല്‍ ഒഴിപ്പിച്ചത്. ഒഴിപ്പിക്കലിനെതിരെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു.

ലഹരി വില്പനക്കാരെ അമര്‍ച്ച ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക, മേല്‍ പാലത്തിന് കീഴില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക; പ്രഭാത് റെസിഡന്‍സ് അസോസിയേഷന്‍

കൊയിലാണ്ടി: കൊയിലാണ്ടി മേല്‍ പാലത്തിന് കീഴിലുള്ള ലഹരി വില്പനക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ലഹരി വില്പനക്കാരും സാമൂഹ്യ വിരുദ്ധരും കാരണം കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാലത്തിന് അടിയിലൂടെ കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇവരെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പാലത്തിന്റെ അടിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും പ്രഭാത് റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട്

error: Content is protected !!