Tag: Man missing

Total 5 Posts

പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍

പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ

വെങ്ങളം സ്വദേശിയായ മധ്യവയസ്കനെ കാണാനില്ല എന്ന് പരാതി

കൊയിലാണ്ടി: വെങ്ങളം സ്വദേശിയെ കാണാനില്ല. വെങ്ങളം അയനിയാട്ടിൽ കുനി മനോജ് കുമാറിനെയാണ് കാണാനില്ല എന്ന പരാതി നൽകിയത്. അൻപത്തി രണ്ട്‌ വയസ്സാണ്. ഇയാളെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായതെന്ന് ബന്ധപ്പെട്ടവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകിട്ട് മൂന്നു മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.

യുവാവിനെ കാണാതായെന്ന പരാതി കിട്ടിയത് മൂന്നാഴ്ചകൾക്ക് ശേഷം; ഒരു തെളിവുമില്ലാത്ത നിലയിൽ നിന്ന് നന്തി സ്വദേശിയെ പതിനാറ് മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊയിലാണ്ടി പൊലീസ് മികവ്

കൊയിലാണ്ടി: വിദേശത്തു നാട്ടിലെത്തിയ നാട്ടിലെത്തിയിട്ടും യുവാവ് വീട്ടിലെത്തിയില്ല, കുടുംബം പരാതി നൽകിയത് ഒരു മാസത്തോളമാകാറായപ്പോൾ. ഒടുവിൽ ദ്രുതഗതിയിൽ വിദഗ്ധമായി അന്വേഷിച്ച് പതിനാറ് മണിക്കൂറിനുള്ളിൽ യുവാവിനെ കണ്ടെത്തി കൊയിലാണ്ടി പോലീസ്. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട്

കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി. തളിപ്പുറത്ത് ചെറുവാഴയില്‍ രാജന്റെയും ഷര്‍മ്മിളയുടെയും മകനായ ശ്യാംലാലിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയ്ക്കാണ് കാണാതായ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025262521 ഈ നമ്പറില്‍ ബന്ധപ്പെടുക.

വടകരയിൽ സിവില്‍ സപ്ലൈസ് ഓഫീസിലെ ജീവനക്കാരനെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

വടകര: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി അനില്‍കുമാറിനെ (47) കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഇദ്ദേഹത്തിന്റെ കാര്‍ ദേശീയപാതയില്‍ നാരായണനഗറില്‍ ഫെഡറല്‍ബാങ്കിനു സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. റെയില്‍വേ സ്റ്റേഷനു സമീപമുള്ള

error: Content is protected !!