Tag: muthukad

Total 5 Posts

മുതുകാട് സ്വദേശി മോളി അന്തരിച്ചു

മുതുകാട്: കോഴിക്കോട് മുതുകാട് സ്വദേശിയും കൂരാച്ചുണ്ട് പേഴത്തിനാൽകുന്നേൽ കുടുംബാംഗവുമായ മോളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. മംഗലത്ത് മത്തായിയുടെ ഭാര്യയാണ് അന്തരിച്ച മോളി. മിന്റോൺസിൻ മറീന, ലിക്വൻസിൻ മറീന എന്നിവര്‍ മക്കളാണ്. ജോമോൻ മരുതോലിൽ, ജിഫിൻ ഫ്രാൻസിസ് കുരിയാടിയിൽ എന്നിവരാണ് മരുമക്കള്‍. സംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുതുകാട് ക്രിസ്തുരാജ പള്ളിയിൽ.

വീടുകൾ കയറിയിറങ്ങി ജനങ്ങളുമായി ആശയവിനിമയം നടത്തി; മുതുകാട് നരേന്ദ്രദേവ് കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ച് ബാലുശേരി എക്സൈസ്

പേരാമ്പ്ര: മദ്യം-മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ച് ബാലുശ്ശേരി എക്സെെസ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരേന്ദ്രദേവ് കോളനിയിലെത്തിയാണ് ഉദ്യോ​ഗസ്ഥർ ജനങ്ങളുമായി സംവദിച്ചത്. വീടുകൾ കയറിയിറങ്ങി കോളനി നിവാസികളുമായി ആശയവിനിമയം നടത്തി. പ്രിവെന്റീവ് ഓഫീസർ ബാബു പി.സി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.15 പേർ പങ്കെടുത്തു. എക്സെെസിന്റെ വിമുക്തി പദ്ധതിയുടെ ഭാ​ഗമായി കോളനികൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള

ദുരിതാശ്വാസ ക്യാമ്പിലെ നരേന്ദ്ര ദേവ് കോളനി നിവാസികള്‍ക്ക് ആശ്വാസമായി പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സന്ദര്‍ശനം

മുതുകാട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നരേന്ദ്ര ദേവ് ആദിവാസി കോളനിയിലെ ദുരിതാശ്വാസ ക്യാംമ്പ് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കൂടെയുണ്ടായിരുന്നു. നരേന്ദ്ര ദേവ് ആദിവാസി കോളനി ഉള്‍പ്പെടുന്ന മേഖലയിലെ അപകട സാധ്യത മുന്‍നിര്‍ത്തിയാണ് നരേന്ദ്ര ദേവ് അങ്കണവാടിയിലെ ക്യാമ്പ് ആരംഭിച്ചത്. 23 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ഇവിടേക്ക്

മാവോയിസ്റ്റ് സാന്നിധ്യം; പേരാമ്പ്ര എസ്റ്റേറ്റില്‍ പരിശോധന ശക്തമാക്കി തണ്ടര്‍ബോള്‍ട്ട്, പെരുവണ്ണാമൂഴിയില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു

പേരാമ്പ്ര: മുതുകാട്ടിലെ എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും തിരച്ചില്‍ നടത്തി. പേരാമ്പ്ര ഡി.വൈ.എസ്.പി. ജയന്‍ ഡൊമിനിക്, പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ.സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗമാണ് പേരാമ്പ്ര എസ്റ്റേറ്റ്. അതിനാല്‍ വനപ്രദേശത്തും തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തി. പെരുവണ്ണാമൂഴി മേഖലയില്‍ സുരക്ഷ ശക്തമാക്കും. അടുത്തദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രദേശത്ത്

മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി നാലംഗസംഘം അക്രമിച്ചു; ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കേളംപൊയിൽ ജാനൂട്ടിക്കാണ് (50) തലക്ക് പരിക്കേറ്റത്. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തലക്ക് അടിച്ചതെന്ന് മകൻ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്

error: Content is protected !!