മുതുകാട് സ്വദേശി മോളി അന്തരിച്ചു


മുതുകാട്: കോഴിക്കോട് മുതുകാട് സ്വദേശിയും കൂരാച്ചുണ്ട് പേഴത്തിനാൽകുന്നേൽ കുടുംബാംഗവുമായ മോളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു.

മംഗലത്ത് മത്തായിയുടെ ഭാര്യയാണ് അന്തരിച്ച മോളി. മിന്റോൺസിൻ മറീന, ലിക്വൻസിൻ മറീന എന്നിവര്‍ മക്കളാണ്.

ജോമോൻ മരുതോലിൽ, ജിഫിൻ ഫ്രാൻസിസ് കുരിയാടിയിൽ എന്നിവരാണ് മരുമക്കള്‍.

സംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുതുകാട് ക്രിസ്തുരാജ പള്ളിയിൽ.