വീടുകൾ കയറിയിറങ്ങി ജനങ്ങളുമായി ആശയവിനിമയം നടത്തി; മുതുകാട് നരേന്ദ്രദേവ് കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ച് ബാലുശേരി എക്സൈസ്


പേരാമ്പ്ര: മദ്യം-മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ച് ബാലുശ്ശേരി എക്സെെസ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരേന്ദ്രദേവ് കോളനിയിലെത്തിയാണ് ഉദ്യോ​ഗസ്ഥർ ജനങ്ങളുമായി സംവദിച്ചത്. വീടുകൾ കയറിയിറങ്ങി കോളനി നിവാസികളുമായി ആശയവിനിമയം നടത്തി.

പ്രിവെന്റീവ് ഓഫീസർ ബാബു പി.സി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.15 പേർ പങ്കെടുത്തു. എക്സെെസിന്റെ വിമുക്തി പദ്ധതിയുടെ ഭാ​ഗമായി കോളനികൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ടെന്ന് എക്സെെസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നരേന്ദ്രദേവ് കോളനിയിൽ മുമ്പും ഇത്തരത്തിൽ ക്ലാസുകൾ നൽകിയിരുന്നു. അതിന്റെ തുടർച്ചയാണിതെന്നും അവർ പറഞ്ഞു.

പ്രിവെന്റീവ് ഓഫീസർമാരായ ബിജുമോൻ, ബാബു.പി.സി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വിപിൻ, നൗഫൽ, നൈജീഷ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സുജ ഇ ജോബ് എന്നിവരും പങ്കെടുത്തു.

Summary: Balushery exeerise made a home visit in Mutukad Narendradev Colony and conducted awareness class about negative impacts of drugs and alcohol