Tag: Petrol Pump

Total 6 Posts

പെട്രോള്‍സംഭരണിയില്‍ ഡീസല്‍ നിറച്ച് വില്‍പ്പന, നിരവധി വാഹനങ്ങള്‍ തകരാറിലായി; പള്ളിയത്ത് പെട്രോള്‍ പമ്പില്‍ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു

വേളം: പെട്രോള്‍വാഹനങ്ങളില്‍ ഡീസലും പെട്രോളും ചേര്‍ന്നുള്ള സമ്മിശ്ര ഇന്ധനം നിറച്ചതിനെത്തുടര്‍ന്ന് പള്ളിയത്ത് നൂറുകണക്കിന് വാഹനങ്ങള്‍ തകരാറിലായതായി പരാതി. സംഭവത്തില്‍ പള്ളിയത്ത് ഭാരത് പെട്രോളിയം പമ്പില്‍ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. പള്ളിയത്ത് ടൗണിനോടുചേര്‍ന്നുള്ള ഭാരത് പെട്രോളിയം പമ്പിലാണ് ഗുരുതരവീഴ്ച സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ച പമ്പിലേക്ക് ഡീസലുമായെത്തിയ ടാങ്കര്‍ലോറിയില്‍നിന്ന് ഇന്ധനം പെട്രോള്‍ സംഭരണിയിലേക്ക് മാറിനിറച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഞായറാഴ്ച്ച മുതല്‍

നാദാപുരത്തെ യുവാവിന്റെ ദുരൂഹ മരണം; നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍

നാദാപുരം: കാസര്‍കോട് സ്വദേശി ശ്രീജിത്തിന്റെ ദുരൂഹ മരണത്തില്‍ നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ബില്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനൊപ്പം സഞ്ചരിച്ചയാളെ കണ്ടെത്തിയത്. ശ്രീജിത്തിനൊപ്പം കാറില്‍ മറ്റൊരാള്‍ കൂടി സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഈ

എരവട്ടൂരിലെ പെട്രോള്‍ പമ്പിലെ തീ പിടിത്തത്തിന് കാരണം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കെന്ന് അധികൃതര്‍; എന്നാല്‍ മൊബൈല്‍ ഫോണ്‍ കാരണം സ്പാര്‍ക്ക് ഉണ്ടാകുമോ? പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? യാഥാര്‍ത്ഥ്യം അറിയാം

പേരാമ്പ്ര: എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ടാങ്കില്‍ നിന്ന് ഉപയോഗശൂന്യമായ പെട്രോള്‍ നീക്കുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണച്ചതിനാലാണ് വലിയ അപകടമൊഴിവായത്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കാകാം എരവട്ടൂരിലെ പെട്രോള്‍ പമ്പിലുണ്ടായ തീ പിടിത്തത്തിന് കാരണമെന്നാണ് ചില

പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നു; നടുവണ്ണൂരിലെ പമ്പില്‍ ഇന്ധന വിതരണം തടസപ്പെട്ടു

നടുവണ്ണൂര്‍: പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിതരണം തടസപ്പെട്ടു. നടുവണ്ണൂരിലെഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പായ ആഞ്ജനേയ എന്റര്‍പ്രൈസസിലാണ് സംഭവം. പമ്പിലെ പെട്രോള്‍ ടാങ്കില്‍ മഴവെള്ളം കയറിയതാണ് പ്രശ്‌നത്തിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച കാര്‍ കുറച്ച് ദൂരം ഓടിയപ്പോള്‍ നിന്നു പോയി. യന്ത്രത്തകരാറാകുമെന്ന്

കോഴിക്കോട് പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി പണം കവര്‍ന്ന പ്രതി പിടിയില്‍; പിടിയിലായത് പമ്പിലെ മുന്‍ജീവനക്കാരന്‍

കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ജീവനക്കാരനാണ്. പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയായിരുന്നു പ്രതി കവര്‍ച്ച നടത്തിയത്. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനുമേല്‍ മുളകുപൊടി വിതറിയശേഷം കെട്ടിയിട്ട് അമ്പതിനായിരം രൂപ കവരുകയായിരുന്നു. കറുത്ത മുഖം മൂടിയിട്ടായിരുന്നു ഇയാള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും

രാത്രിയില്‍ വാഹനത്തിലെ ഇന്ധനം തീര്‍ന്ന് പെരുവഴിയിലാവില്ല; പേരാമ്പ്രയില്‍ ഇനി രാത്രിയിലും പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കും

പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. പേരാമ്പ്രയില്‍ ഇനി രാത്രി വൈകിയും പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കും. പേരാമ്പ്ര മലബാര്‍ ഭാരത് പെട്രോളിയമാണ്( New petrol pump) ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഭാരത് പെട്രോളിയത്തിന്റെ പമ്പ് ഇനി മുതല്‍ രാവിലെ 5 മണി മുതല്‍ രാത്രി 12 മണി വരെയാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഇത് പ്രാവര്‍ത്തികമാകുന്നതോടെ

error: Content is protected !!