Tag: RSS

Total 9 Posts

പാലേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ ആറംഗ അക്രമിസംഘം എത്തിയത് മാരകായുധങ്ങളുമായി, പിന്നിൽ ആർ.എസ്.എസ്സെന്ന് സി.പി.എം

പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ അക്രമം. ബെെക്കിലെത്തിയ ആറം​ഗ സംഘം പ്രവർത്തകരെ ആയുധങ്ങളുപയോ​ഗിച്ച് മർദ്ധിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ദിപിൻ ലാൽ, അഖിൽ കുമാർ, സായൂജ്, സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15 നാണ് സംഭവം. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയതായിരുന്നു പ്രവർത്തകർ. വടക്കുമ്പാട് എത്തി കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ ആക്രമിക്കുകയായിരുന്നു.

പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ദളിത് പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

പേരാമ്പ്ര: വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം നം​ഗം വീട്ടിൽ സദാനന്ദന്റെ മകൻ അഭിനന്ദ് (22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന 18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴിയാണ് പെൺകുട്ടിയും അഭിനന്ദും പരിചയത്തിലാവുന്നത്. തുടർന്ന് വിവാഹം

പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.

ജാർഖണ്ഡിൽ സൈനിക പരിശീലനത്തിനിടെ മരിച്ച അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ് സൈനികൻ സുധീൽ പ്രസാദിന് ശ്രദ്ധാഞ്ജലി

അരിക്കുളം: ജാർഖണ്ഡിൽ സൈനിക പരിശീലനത്തിനിടെ മരിച്ച അരിക്കുളം കാരയാട് സ്വദേശിയായ സി.ആർ.പി.എഫ് സൈനികൻ സുധീൽ പ്രസാദിന് ശ്രദ്ധാഞ്ജലി. കഠിന പ്രയത്നത്തിലൂടെ സൈന്യത്തിൽ ചേരുകയും കാരയാട് പ്രദേശത്തെ നിരവധി ചെറുപ്പക്കാർക്ക് സൈന്യത്തിൽ ചേരാൻ പ്രചോദനമാവുകയും ചെയ്ത വ്യക്തിയായിരുന്നു സുധീൽ പ്രസാദ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി വി.സി.ബിനീഷ് മാസ്റ്റർ പറഞ്ഞു.

കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റിയംഗം സന്തോഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ബി.എം.എസ്- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്‍മുഖന്‍ എന്നിവര്‍ അറസ്റ്റിലായി. സന്തോഷിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു, സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

വടകര: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിനു നേരെ അക്രമം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്‍റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആര്‍എംപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും

കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധം തെളിഞ്ഞു

തൃശ്ശൂര്‍: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. ബന്ധം സ്ഥിരീകരിച്ച് പോലീസ്. പണം കൊടുത്തുവിട്ട ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് തൃശ്ശൂര്‍ എസ്.പി. ജി.പൂങ്കുഴലി പറഞ്ഞു. ഇയാള്‍ക്ക് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്ന് വ്യക്തം. സുനില്‍ നായിക്കില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. കോഴിക്കോട്ടുനിന്ന്

ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ: ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ്

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ: ചേർത്തല വയലാറിൽ ആർ.എസ്.എസ് എസ്.ഡി.പി.ഐ സംഘർഷം. സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. വയലാർ സ്വദേശിയായ ആശാരിപ്പറമ്പിൽ രാഹുൽ.ആർ.കൃഷ്ണ എന്ന നന്ദുവാണ് മരിച്ചത്. മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്കും മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഘർഷം ഉടലെടുത്തത്. വയലാർ നാഗം കുളങ്ങര കവലയിൽ ആർ.എസ്.എസ്

error: Content is protected !!