ജാർഖണ്ഡിൽ സൈനിക പരിശീലനത്തിനിടെ മരിച്ച അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ് സൈനികൻ സുധീൽ പ്രസാദിന് ശ്രദ്ധാഞ്ജലി


അരിക്കുളം: ജാർഖണ്ഡിൽ സൈനിക പരിശീലനത്തിനിടെ മരിച്ച അരിക്കുളം കാരയാട് സ്വദേശിയായ സി.ആർ.പി.എഫ് സൈനികൻ സുധീൽ പ്രസാദിന് ശ്രദ്ധാഞ്ജലി. കഠിന പ്രയത്നത്തിലൂടെ സൈന്യത്തിൽ ചേരുകയും കാരയാട് പ്രദേശത്തെ നിരവധി ചെറുപ്പക്കാർക്ക് സൈന്യത്തിൽ ചേരാൻ പ്രചോദനമാവുകയും ചെയ്ത വ്യക്തിയായിരുന്നു സുധീൽ പ്രസാദ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി വി.സി.ബിനീഷ് മാസ്റ്റർ പറഞ്ഞു.

എം.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.എസ്.എസ് ജില്ലാ കാര്യവാഹക് ശ്രീലേഷ്, പൂർവ്വ സൈനിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി മുരളീധര ഗോപാൽ, അയ്യപ്പസേവാസമാജം ദേശീയ സെക്രട്ടറി പ്രഭാകർ, ബി.ജെ.പി അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് വേലായുധൻ ശ്രീ ചിത്തിര എന്നിവർ സംസാരിച്ചു. വി.കെ.ശശീന്ദ്രൻ സ്വാഗതവും എ.സി. ജിനേഷ് നന്ദിയും പറഞ്ഞു.