Tag: SPC

Total 6 Posts

ഉന്നത പഠനത്തിന് മുതല്‍ക്കൂട്ട്; എസ്.പി.സി 14ാം വാര്‍ഷികത്തിന്റെ ഭാഗമായ് വടക്കുമ്പാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്സ് ഒരുക്കി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ വി അനില്‍ അധ്യക്ഷത വഹിച്ചു. കെ.പി മുരളികൃഷ്ണദാസ്, എസ് പത്മനാഭന്‍, മുഹമ്മദ്

കരുത്തുറ്റ പോരാളികളായി കുട്ടിപ്പോലീസുകള്‍ അണിനിരന്നു; പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായിയുള്ള സംയുക്ത പാസിങ് ഔട്ട് പരേഡില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ സലൂട്ട് സ്വീകരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരേഡില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആവള ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂള്‍ യൂണിറ്റുകളിലെ 132 സീനിയര്‍ കേഡറ്റുകള്‍ പങ്കെടുത്തു.

‘ഞാന്‍ തന്നെയാണ് പരിഹാരം’; സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വര്‍ഷത്തെ നാല് ദിവസത്തെ സ്‌കൂള്‍ തല സമ്മര്‍ ക്യാമ്പിന് തുടക്കമായി. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ‘അയാം ദ സൊല്യൂഷന്‍’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി കുഞ്ഞുമോയിന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വഹീദ പാറേമ്മല്‍

കോഴിക്കോട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ ഡി.ആർ.ജി പരിശീലനത്തിന് നടുവണ്ണൂരില്‍ സമാപനം; എസ്.പി.സി പരിശീലനത്തിന്റെ പുതുക്കിയ ഇൻഡോർ മാന്വൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം

നടുവണ്ണൂർ: കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്ക് കഴിഞ്ഞ ആറ് ദിവസമായി നല്‍കിയ ഡി.ആർ.ജി ട്രയിനിങിന് സമാപനം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിന് ഉപയോഗിക്കുന്ന പുതുക്കിയ ഇൻഡോർ മാന്വൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ ഡി ആർ ജി പരിശീലനം ഏര്‍പ്പെടുത്തിയത്. സമാപന ചടങ്ങിൽ എസ്.പി.സി നടുവണ്ണൂർ ഹയർ സെക്കന്ററി

വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സൈക്കിള്‍ റാലി നടത്തി

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി നടത്തി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത്, കേരള പോലീസ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പേരാമ്പ്ര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.സുധീപ്കുമാര്‍, സ്‌കൂള്‍

വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി കേഡറ്റുകളുടെ മൂന്നു ദിവസ ക്യാമ്പ് നടത്തി

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വിദ്യാര്‍ത്ഥികളുടെ മൂന്ന് ദിവസ ക്യാമ്പ് നടത്തി. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ എം.സജീവ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച്.സനൂപ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി.അനില്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി.യൂസഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി.ജയരാജ്, പി.കെ.രവിത, കെ.പി.മുരളികൃഷ്ണദാസ്, ടി.കെ.റിയാസ്, വന്ദന

error: Content is protected !!