ഉന്നത പഠനത്തിന് മുതല്‍ക്കൂട്ട്; എസ്.പി.സി 14ാം വാര്‍ഷികത്തിന്റെ ഭാഗമായ് വടക്കുമ്പാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്സ് ഒരുക്കി


പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ വി അനില്‍ അധ്യക്ഷത വഹിച്ചു.

കെ.പി മുരളികൃഷ്ണദാസ്, എസ് പത്മനാഭന്‍, മുഹമ്മദ് അജ്മല്‍ കമ്പനി കമാന്റര്‍ വൈഗ രജ്ഞിത്ത് എന്നിവര്‍ സംസാരിച്ചു. അഗ്‌നി ഐഎഎസ്, അക്കാദമി ഡയര്‍ക്ടര്‍ എം.സി മിഥുലേഷ്, സീനിയര്‍ ഫാക്കല്‍റ്റി അബ്ദുള്‍ ഹസീബ് മിഥുന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

വഹീദ പാറേമ്മല്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി ജയരാജ്, പി.കെ രവിത, ടി.കെ റിയാസ്, കെ.സി സുനിത, ഷിജി ബാബു എന്നിവര്‍ അനുബന്ധ പരിപാടികള്‍ക്ക് നേതൃത്യം നല്‍കി.

summary: a civil service orientation class was organized at vadakkumbad school