Tag: Sports

Total 17 Posts

ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള

കൊല്‍ക്കത്ത : ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്സി. എഴുപതാം മിനിറ്റിലാണ് ഗോകുലം ആദ്യ ഗോള്‍ നേടിയത്. ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി

ഫുട്ബാൾ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: 35 വ​ർ​ഷത്തിലധികമായി ക​ളി​ക്ക​ള​ത്തി​ൽ ജീ​വി​ച്ച ഫുട്ബാൾ താരവും പ്രമുഖ പ​രി​ശീ​ല​ക​യുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അർബുദരോഗ ബാധിതയായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഖബറടക്കം ഉച്ചക്ക് 11.30ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ നടക്കും. നടക്കാവ് ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പരിശീലകയായിരുന്നു.സ​ഹോ​ദ​രി​യു​ടെയും ഉ​മ്മ​യുടെയും കൂടെ വെള്ളിമാട്​കുന്നിലെ വീട്ടിലായിരുന്നു താ​മ​സം. കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തു-ബിച്ചിവി

സ്വപ്നങ്ങൾ കീഴടക്കിയ മകൻ ബാപ്പയെ കാണാനെത്തി

കമാൽ വരദൂർ സിറാജിന്റെ മനസ് നിറയെ ബാപ്പയായിരുന്നു. ആറ് മാസം പിന്നിട്ടിരിക്കുന്നു മുഹമ്മദ് സിറാജ് എന്ന ഇന്ത്യന്‍ സീമര്‍ നഗരവും വീടും വിട്ടിട്ട്. ഇന്നലെ അതിരാവിലെ ഓസ്‌ട്രേലിയയില്‍ നിന്നും മുംബൈയിലെത്തി. അവിടെ നിന്ന് ഹൈദരാബാദിലും. വിമാനത്താവളത്തില്‍ നിന്നും സിറാജ് നേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്. അവിടെ പത്ത് മിനുട്ടോളം ബാപ്പയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. സിറാജിന്റെ കരുത്തായിരുന്നു

വിജയപ്രതീക്ഷയോടെ കേരളം ഇന്ന് ആന്ധ്രയോട്

മുംബൈ: സയ്യ്ദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളം ഇന്ന് ആന്ധ്രയെ നേരിടും. ശരദ് പവാർ ക്രിക്കറ്റ് അക്കാദമിയിൽ പകൽ 12 മണിക്കാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളിൽ ആധികാരിക വിജയം നേടിയ കേരളം ഇതിനോടകം ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറിയിട്ടുണ്ട്. കരുത്തരായ മുംബൈ, ഡൽഹി, പുതുച്ചേരി ടീമുകളെയാണ് കഴിഞ്ഞ മത്സരങ്ങളിൽ കേരളം പരാജയപ്പെടുത്തിയത്. 19

അസ്ഹറുദ്ദീന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണ്ണമെൻറിൽ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ കേരളതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെഞ്ച്വറി നേടിക്കൊണ്ട് കേരളത്തിന് തിളക്കമാർന്ന വിജയം സമ്മാനിച്ച അസ്ഹറുദ്ദീനും കേരള ക്രിക്കറ്റ് ടീമിനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്നലെ കരുത്തരായ മുംബൈക്കെതിരെ മിന്നുന്ന വിജയമാണ് കേരളം നേടിയത്.

‘അവന്റെ ജാഡ കണ്ടില്ലേ! കൊടുക്കട്ടെ ഞാനൊന്ന്’ അടുത്ത പന്ത് ബൂം; പുതുച്ചേരിക്കെതിരായ മത്സരത്തിലെ വൈറലായ സഞ്ജുവിന്റെ വീഡിയോ കാണാം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 യില്‍ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനു വിജയത്തോടെ തുടക്കം. മുംബൈ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ പുതുച്ചെരിയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മല്‍സരമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയ കളി കൂടിയായിരുന്നു

വാഗ്ദാനം പാലിക്കാനുള്ളതാണ് എന്ന് തെളിയിക്കുന്നു ഈ ജനപ്രതിനിധി

മലപ്പുറം: തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് പലവിധ വാഗ്ദാനങ്ങൾ നൽകാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വാഗ്ദാനങ്ങൾ പലതും പാഴ്വാക്കുകളാവാറാണ് പതിവ്. കളികമ്പക്കാരുടെ നാടായ മലപ്പുറത്ത് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ഥാനാർത്ഥി ആയതു മുതൽ പ്രദേശത്തെ യുവാക്കൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യമായിരുന്നു കളിക്കാൻ ഒരു മൈതാനം വേണം എന്നത്.

error: Content is protected !!