Tag: Thurayur

Total 11 Posts

പിന്നാലെ എത്തിയത് എട്ട് നായ്ക്കൾ, പേടിച്ച് സൈക്കിളിൽ നിന്ന് വീണു; തുറയൂരിൽ യു.പി സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ്ക്കളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ

പയ്യോളി: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെ കുത്തിച്ചെത്തി തെരുവ്നായകൾ. വിദ്യാർത്ഥി രക്ഷപെട്ടത് അത്ഭുതകരമായി. തുറയൂർ സ്വദേശിയായ വിനീഷിന്റെ മകൻ യു.പി സ്കൂൾ വിദ്യാർത്ഥിയായ അനന്തദേവ് ആണ് ഇന്നലെ തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുണ്ടാളിത്താഴ അമ്പലം കഴിഞ്ഞു 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ ഒൻപതേ കാലോടെ ആണ് അക്രമം നടന്നത്. പയ്യോളി അങ്ങാടി ഗവണ്മെന്റ്

തുറയൂരില്‍ ലൈസന്‍സ് എടുക്കാതെ പട്ടിയെ വളര്‍ത്തിയാല്‍ പിഴയീടാക്കുമെന്ന് പഞ്ചായത്ത്; വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ വാക്‌സിനെടുക്കാന്‍ നാളെ മുതല്‍ അവസരം

തുറയൂര്‍: പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന് തുറയൂര്‍ പഞ്ചായത്തിന്റെ നിര്‍ദേശം. ഇതിനായി സെപ്റ്റംബര്‍ പതിനഞ്ച് മുതല്‍ പതിനേഴ് വരെ പാലച്ചുവട് മൃഗാശുപത്രിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഒരു മണിവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാം. മുന്‍പ് വാക്‌സിന്‍ എടുത്ത് കാലാവധി കഴിഞ്ഞഥും ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതുമായ മുഴുവന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍

തുറയൂരിലെ ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെ അന്തിയുറങ്ങാം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; പയ്യോളി ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു

തുറയൂർ: ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെയുറങ്ങും, അടച്ചുറപ്പുളള സ്നേഹ വീട്ടിൽ. പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനകളുടെയും സഹകരണത്തോടെയാണ് തുറയൂരിലെ കിഴക്കാനത്ത് മുകളിൽ ഫാത്തിമ, രാധ എന്നിവർക്ക് സ്നേഹ വീടൊരുക്കിയത്. ഇരുവരും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ബോധ്യമായതോടെയാണ് ജനങ്ങളും പോലീസും മുന്നിട്ടിറങ്ങി പുതിയ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.   ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹവീടുകളാണ്

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ

തുറയൂര്‍, മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 50 പഞ്ചായത്ത് ഓഫീസുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ച് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും തുറയൂര്‍, മേപ്പയ്യൂര്‍ ഉള്‍പ്പെടെ 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട്

ചെറുവണ്ണൂര്‍ കാറ്റഗറി സിയില്‍ തുടരുന്നു; നൊച്ചാട്, തുറയൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ സി കാറ്റഗറിയില്‍, നിയന്ത്രണങ്ങള്‍, ടിപിആര്‍ നിരക്ക് എന്നിവ വിശദമായി പരിശോധിക്കാം

പേരാമ്പ്ര: കഴിഞ്ഞ ആഴ്ചയിലെ ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ വിവിധ കാറ്റഗറിയായി തരംതിരിച്ചു. ഇത് അിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ടി പി ആര്‍ നിരക്ക് 10 ശതമാനത്തിനും 15 നും ഇടയിലുള്ള മേഖലകളാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുക. ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി സിയിലിലാണ് ഉള്‍പ്പെടുന്നത്.

തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ വീണ്ടും കൂട്ട രാജി; പത്തോളം പേര്‍ രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നു

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ നിന്നും വീണ്ടും കൂട്ട രാജി. അജീഷ് കൊടക്കാട് സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണ്‍ കുറുക്കന്‍ കുന്നുമ്മല്‍, മുന്‍ യുവജനതാദള്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി വിജീഷ് ഈളു വയലില്‍, കരീം പുതുക്കുടി, എല്‍ജെഡി

പാര്‍ട്ടി വിട്ട വാര്‍ഡ് മെമ്പര്‍ മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി; തുറയൂര്‍ എല്‍.ജെ.ഡി.യില്‍ നാടകീയ രംഗങ്ങള്‍

തുറയൂര്‍: തു​റ​യൂ​രി​ൽ എ​ൽ.​ജെ.​ഡി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച വാ​ർ​ഡ് മെംബ​ർ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. എ​ൽ.​ജെ.​ഡി​യുമായുള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദിവസമാണ് പ​തി​നൊ​ന്നാം വാ​ർ​ഡ് മെ​മ്പ​റാ​യ എ​ൽ.​ജെ.​ഡി​യി​ലെ ന​ജി​ല അ​ഷ​റ​ഫ് പാ​ർ​ട്ടി വി​ട്ട് ജ​ന​താ​ദ​ൾ – എ​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീരുമാനിച്ചത്. ഇ​തേ തു​ട​ർ​ന്ന് വാര്‍ഡ് മെമ്പര്‍ ന​ജി​ല അഷറഫിനൊപ്പം എ​ൽ.​ജെ.​ഡി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ നൂറോളം പേര്‍ക്ക് ജ​ന​താ​ദ​ൾ

തുറയൂര്‍ പഞ്ചായത്തില്‍ എല്‍ജെഡിയില്‍ കൂട്ടരാജി; ഗ്രാമപഞ്ചായത്ത് മെമ്പറും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നൂറോളം പേര്‍ ജനതാദള്‍ എസില്‍ ചേര്‍ന്നു

തുറയൂര്‍: തുറയൂരില്‍ എല്‍ .ജെ.ഡിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളും പഞ്ചായത്ത് മെമ്പറും ഉള്‍പ്പെടെ നൂറോളം പേര്‍ പാര്‍ട്ടി വിട്ട് ജനതാദള്‍ എസ് ചേര്‍ന്നു. പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തില്‍ അന്തരിച്ച യുവജനതാദള്‍ നേതാവ് അജീഷ് കൊടക്കാടിന്റെ പിതാവും മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍കാല പ്രസിഡന്റുമായ കൊടക്കാട് ബാലന്‍ നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ന ജിലാ അഷ്‌റഫ്,

തുറയൂർ എഫ്എൽടിസിക്ക്
റെഡ് സ്റ്റാർ ഇരിങ്ങത്തിൻ്റെ കൈതാങ്ങ്

പയ്യോളി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തുറയൂർ പഞ്ചായത്തിലെ എഫ്എൽടിസി സെൻ്ററിലേക്ക് ആവശ്യ സാധനങ്ങൾ സംഭാവന നൽകി മാതൃകയാവുകയാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് എന്ന കൂട്ടായ്മ. ഒരു ദിവസം കൊണ്ട് മുപ്പതിനായിരം രൂപ സമാഹരിച്ചാണ് ഇവർ മാതൃകയായത്. എഫ്എൽടിസി യിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മൂന്നു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ തുകയുമാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് പഞ്ചായത്തിന് കൈമാറിയത്. ഇരിങ്ങത്ത്

error: Content is protected !!