Tag: wild boar

Total 21 Posts

കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരുക്ക്

പേരാമ്പ്ര: കാട്ടുപന്നി ബൈക്കിലിടിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരുക്ക്. ചക്കിട്ടപാറ പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജോബി അഗസ്റ്റി (47) നാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് ജോലിയ്ക്കായി പോകവേ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പന്തിരിക്കര പടത്തുകടവ് റൂട്ടില്‍ ചക്കാലക്കല്‍ പടിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. വലിയ കാട്ടുപന്നി റോഡിനു കുറുകെ ചാടുകയായിരുന്നു. ബൈക്കില്‍ നിന്നു തെറിച്ചു റോഡില്‍

ഒരു ജീവിയെ കണ്ട് പുറകിലോട്ട് തിരിഞ്ഞപാടെ ശരീരമാസകലം ഓടിവന്ന് കുത്തി, പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിരല്‍ മുറിച്ചു മാറ്റേണ്ടിവരും; കാട്ടുപന്നി ആക്രമണത്തിന്റെ ഞെട്ടൽ മാറാതെ എരവട്ടൂര്‍ സ്വദേശിനി ചാലില്‍ സന്ധ്യ

പേരാമ്പ്ര: കോഴി കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദം കേട്ട് പുറകുവശത്തെ വരാന്തയിലേക്ക് പോയതാണ്. എന്തോ ഒരു ജീവിയെ കണ്ടു, പുറകിലോട്ട് തിരഞ്ഞപാടെ പുറത്തും തോളിലുമെല്ലാം കാട്ടുപന്നി ഓടിവന്ന് കുത്തുകയായിരുന്നു. കഴിഞ്ഞ ശനിയായ്ച്ച പേരാമ്പ്രയിലുണ്ടായ കാട്ടുപന്നി ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നുകൊണ്ട് എരവട്ടൂര്‍ ചാലില്‍ സന്ധ്യ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. ആക്രമണത്തില്‍ സന്ധ്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കായിരുന്നു പരിക്കേറ്റത്.

വേളം പള്ളിയത്ത് കടയ്ക്കകത്തുകയറി കാട്ടുപന്നി; നാട്ടുകാരില്‍ പരിഭ്രാന്തിയും അതോടൊപ്പം കൗതുകവുമായി, വീഡിയോ കാണാം

വേളം: പള്ളിയത്ത് കടയ്ക്കുള്ളില്‍ കയറിയ കാട്ടുപന്നി നാട്ടുകാര്‍ക്ക് ഭയവും അതോടൊപ്പം കൗതുകവുമായി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു. കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍

വീട്ടിനകത്തേക്ക് ഓടിക്കയറി, മകളെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ കുത്തി; കൂട്ടാലിടയിൽ കാട്ടുപന്നി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. പന്നിയെ വെടിവെച്ച് കൊന്നു

നടുവണ്ണൂര്‍: വീട്ടമ്മയെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു. കൂട്ടാലിട കരുവള്ളിക്കുന്നില്‍ ചെറിയതോട്ടത്തില്‍ പ്രകാശന്റെ ഭാര്യ ജിതയെ (42) ആണ് കാട്ടുപന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനകത്തേക്ക് ഓടിക്കയറിയാണ് കാട്ടുപന്നി ആക്രമണം നടത്തിയത്. മകളെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് പന്നി ജിതയെ ആക്രമിച്ചത്. ജിതയെ കാട്ടുപന്നി കുത്തുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറിയ കാട്ടുപന്നി

നാദാപുരത്ത് കാട്ടുപന്നി ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥിനി; കിണറ്റില്‍ വീണ പന്നിയുമായി വലഞ്ഞ് നാട്ടുകാര്‍

നാദാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി വിദ്യാർത്ഥിനി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ വിദ്യാർത്ഥിനി കനാൽ പരിസരത്ത് വെച്ച് കാട്ടുപന്നിക്ക് മുന്നിൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ആക്രമിക്കാനെത്തിയ പന്നി സമീപത്തുള്ള വീട്ടുപറമ്പിലെ കിണറ്റില്‍ വീണ് വൈകുന്നേരത്തോടെ ചത്തു. കക്കം വെള്ളി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന വിദ്യാര്‍ഥിനി രാവിലെ എട്ടരയോടെ പയന്തോങ്ങ് ഹൈടെക് കോളേജിലെക്ക് പോവുന്ന വഴി

കൃഷിയിടത്തിലിറങ്ങുന്നത് പതിവ്, നാല് ടീമുകളായി രാത്രിമുഴുവൻ തിരച്ചിൽ; കോടഞ്ചേരിയിൽ കൃഷിനശിപ്പിക്കുന്ന രണ്ട് കാട്ടുപന്നികളെ കൊന്നു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങളിലെത്തി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശീയരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ തിരച്ചിലിൽ രണ്ട് കാട്ടുപന്നികളെയാണ് കൊന്നത്. രാത്രി മുഴുവൻ നാലു ടീമുകളായി നടത്തിയ തിരച്ചിലിലാണ് പന്നിയെ കണ്ടെത്താൻ സാധിച്ചത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികൾക്കായി തിരച്ചിലുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആളുകൾ ഫോൺ വിളിച്ച്

താമരശ്ശേരിയില്‍ കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി; യുവാവിന് പരുക്ക്

താമരശ്ശേരി: കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി യുവാവിന് പരിക്ക്. താമരശ്ശേരി പ്ലാപ്പറ്റ സ്വദേശി നവാസിനാണ് പരുക്കേറ്റത്. ഇങ്ങാപ്പുഴ പയോണ റോഡില്‍ പരപ്പന്‍പാറയിലാണ് സംഭവം. കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി ഓട്ടോ ഇടിച്ച് നിയന്ത്രണംവിട്ട് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു യുവാവ്. അപകടത്തില്‍ ഇടതു കാല്‍പാദത്തിന്റെ രണ്ടിടത്ത് പൊട്ടലേറ്റു. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. ഇയാള്‍ താമരശ്ശേരി

”കോടഞ്ചേരിയിലെ കാട്ടുപന്നി ശല്യം ഇതോടെ തീരുമോ?”; തെലങ്കാനയില്‍ നിന്നും വെടിവെപ്പുകാര്‍ എത്തുന്നു, മൂന്ന് ദിവസം പഞ്ചായത്തില്‍ ക്യാമ്പ് ചെയ്ത് പന്നികളെ കൊല്ലും

കോടഞ്ചേരി: കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വകവരുത്താന്‍ തെലങ്കാനയില്‍ നിന്ന് ഷൂട്ടര്‍മാര്‍ എത്തുന്നു. പഞ്ചായത്തില്‍ വേണ്ടത്ര ഷൂട്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് തെലങ്കാനയില്‍ നിന്നും ഷൂട്ടര്‍മാരെ എത്തിക്കുന്നത്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് ഷൂട്ടര്‍മാര്‍ എത്തുന്നത്. ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ് നടപടി. ശനിയാഴ്ച ഷൂട്ടര്‍മാര്‍ കോടഞ്ചേരിയിലെത്തും. മൂന്നുദിവസം

പട്ടാപ്പകല്‍ കടയിലേക്ക് ഓടിക്കയറി കാട്ടുപന്നി, ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ ഷട്ടറിട്ട് പന്നിയെ കുടുക്കി, വെടിവെച്ചുകൊന്നു; സംഭവം ഓമശ്ശേരിയില്‍

ഓമശ്ശേരി: പട്ടാപ്പകല്‍ കടയിലേക്ക് ഓടിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ ഉടമസ്ഥതയിലുള്ള, താഴെ ഓമശ്ശേരിയിലെ പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. ശനിയാഴ്ച വൈകിട്ട് 5.15 നാണ് സംഭവം. പന്നി ഓടിക്കയറുന്നത് കണ്ട അജീഷ് ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെടുകയും ഉടനെ കടയുടെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു.

ഠേ…. ഒറ്റ വെടി, പന്നി ക്ലോസ്: ചക്കിട്ടപാറയില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പന്നിയെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസിന്

ചക്കിട്ടപ്പാറ: കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കോടതിയില്‍ നിന്നും അനുമതി നേടിയ മുണ്ടക്കല്‍ ഗംഗാധരന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദേശ പ്രകാരമാണ് കാട്ടുപന്നിയെ കൊന്നത്. ചക്കിട്ടപ്പാറ പതിമൂന്നാം വാര്‍ഡില്‍ മംഗലത്ത് മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി വാഴയും മറ്റും നശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പന്നിയെ

error: Content is protected !!