നാളെ കോഴിക്കോടേക്കാണോ യാത്ര? ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം; പേരാമ്പ്രയിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം…


കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാ സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെപ്പറയും പ്രകാരം ഗതാഗത ക്രമീകരണം നടത്തേണ്ടതാണെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ന​ഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന പ്രകാരം വഴി തിരച്ച് പോകേണ്ടതാണ്.

  1. പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ പാവങ്ങാട് വഴി ചുങ്കം-കാരപ്പറമ്പ്- എരഞ്ഞിപ്പാലം- സരോവരം റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡ് വഴി ശ്മശാന റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി നേരെ ഗാന്ധി റോഡ് ബ്രിഡ്ജ് കയറി വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

2. വടകര, കൊയിലാണ്ടി ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ വെങ്ങളം-വെങ്ങാലി ബ്രിഡ്ജ് ചുങ്കം- കാരപ്പറമ്പ് എരഞ്ഞിപ്പാലം-സരോവരം റോഡ് വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡ് വഴി ശ്മശാന റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി നേരെ ഗാന്ധി റോഡ് ബ്രിഡ്ജ് കയറി വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

3. ബാലുശ്ശേരി കക്കോടി ഭാഗത്ത് നിന്നും കാരപ്പറമ്പ് എത്തുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം-സരോവരം റോഡ് വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡ് വഴി ശ്മശാന റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി നേരെ ഗാന്ധി റോഡ് ബ്രിഡ്ജ് കയറി വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

4. മലപ്പുറം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ മലപ്പറമ്പ് എരഞ്ഞിപ്പാലം-സരോവരം റോഡ് വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡ് വഴി ശ്മശാന റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി നേരെ ഗാന്ധി റോഡ് ബ്രിഡ്ജ് കയറി വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

5. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ തൊണ്ടയാട് അരിയെടുത്ത് പാലം ബ്രിഡ്ജിന്റെ അടിയിലൂടെ ഇടത്തോട്ട് തിരിഞ്ഞ് കല്ലുകുത്താൻ കടവിൽ ആളെ ഇറക്കി പൂന്താനം-പാളയം-എംഎംസി വഴി പുഷ്പ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് കയറി സൗത്ത് ബീച്ചിൽ പ്രവേശിച്ച് വാഹനം പാർക്ക് ചെയ്യേണ്ടതാണ്.

കോഴിക്കോട് സിറ്റിയിലേക്ക് വരുന്ന യാത്ര ബസുകളും മറ്റ് വാഹനങ്ങളും രണ്ടുമണിക്ക് ശേഷം താഴെപ്പറയുന്ന പ്രകാരം നഗരത്തിൽ പ്രവേശിക്കേണ്ടതാണ്.

  1. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ് ഹിൽ, ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി സിറ്റിയിൽ പ്രവേശിക്കുകയും തിരിച്ച് അതേ റൂട്ട് വഴി സർവീസ് നടത്തേണ്ടതുമാണ്

2. ബാലുശ്ശേരി, നരിക്കുനി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി സിറ്റിയിൽ പ്രവേശിക്കുകയും തിരിച്ച് അതേ റൂട്ട് വഴി സർവീസ് നടത്തേണ്ടതുമാണ്.

കൂടാതെ കോഴിക്കോട് നഗരത്തിൽ ഗതാഗതക്കു അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹന നിയന്ത്രണം അനിവാര്യമാണ്. ആയതിനാൽ ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലു ചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് പേ ആൻഡ് പാർക്കിലോ മറ്റോ ആയി പാർക്ക് ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നുവെങ്കിൽ പോലീസിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും. സിറ്റിയിലെ പ്രധാന റോഡുകളിൽ (കണ്ണൂർ റോഡ്. രാജാജി റോഡ്. മാവൂർ റോഡ്. പുതിയ റോഡ്. മീഞ്ചന്ത ബൈപ്പാസ്. എരഞ്ഞിപ്പാലം ബൈപ്പാസ് റോഡ്, വയനാട് റോഡ്) വാഹനങ്ങൾ പാർക്ക് ചെയ്ത് വാഹന ഗതാഗതം തടസ്സപ്പെടുത്തിയാൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും കർച്ചന നടപടികൾ സ്വീകരിക്കുന്നതും ആയിരിക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ബീച്ചിൽ കൂടെയുള്ള വാഹനങ്ങൾക്ക് ഗതാഗത ഉണ്ടായിരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.

Summary: Are you traveling to Kozhikode tomorrow? Traffic control in the city; This is how the vehicles from Perampra should go…