വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്, കാലിക്കറ്റ് സര്‍വ്വകലാശാല പേരാമ്പ്ര പ്രദേശിക കേന്ദ്രത്തില്‍ മൂന്ന് പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നു; സ്‌പോട്ട് രജിസ്‌ട്രേഷന്‍ തുടങ്ങി


പേരാമ്പ്ര: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പേരാമ്പ്രയിലുള്ള പ്രാദേശിക കേന്ദ്രത്തില്‍ 2022-23 അധ്യയനവര്‍ഷം ആരംഭിക്കുന്ന മൂന്ന് പുതിയ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 26വരെ.

ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഇലക്ട്രിവ് വിഷയമായുള്ള എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യു എന്നിവയാണ് കോഴ്‌സുകള്‍. നിലവിലുള്ള ബി.സി.എ, എം.സി.എ കോഴ്‌സില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്കും രജിസ്റ്റര്‍ ചെയ്യാം.

ഫോണ്‍: 04962991119, 8086954115, 9447339356.