ബാലുശ്ശേരിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. മഞ്ഞപ്പാലം കൊട്ടാര മുക്കിലെ വെങ്കലില്‍ താമസിക്കുന്ന കോട്ടക്കുന്നുമ്മല്‍ ജിതേഷ് ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസ്സായിരുന്നു.

ഇന്നലെ വൈകീട്ട് യുവാവിനെ നാട്ടുകാർ അബോധാവാസ്ഥയില്‍ കണ്ടെത്തിയത്. ബീവ്റേജിന് സമീപത്തെ കെട്ടിടത്തിലാണ് യുവാവിനെ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


അച്ഛൻ: പരേതനായ അച്ചുതന്‍. അമ്മ: സുമതി. സഹോദരി: ജിനി (കൂരാച്ചുണ്ട്).