കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡുകളില്‍ രണ്ടിടത്ത് ഫലപ്രഖ്യാപനം വൈകി


കോഴിക്കോട്: സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ സംബന്ധിച്ച തര്‍ക്കം മൂലം കോര്‍പറേഷന്‍ വാര്‍ഡുകളില്‍ രണ്ടിടത്ത് ഫലപ്രഖ്യാപനം വൈകി. നടക്കാവ്,ചെറുവണ്ണൂര്‍ വെസ്റ്റ് എന്നിവിടങ്ങളിലാണ് ഫലപ്രഖ്യാപനം വൈകിയത്. രണ്ടിടത്തും യുഡിഎഫ്,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്.

നടക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ മാത്യു 866 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നസീമ ഷാനവാസ് 860 വോട്ടും നേടി.വിജയിയെ പ്രഖ്യാപിക്കാനൊരുങ്ങിയപ്പോഴാണ് നിരസിച്ച 15 സ്‌പെഷല്‍ ബാലറ്റുകളുടെ കാര്യത്തില്‍ പുന: പരിശോധന വേണമെന്ന ആവശ്യമുയര്‍ന്നത്. ഇതോടെ ഇരുകക്ഷികള്‍ക്കിടയിലും തര്‍ക്കമുണ്ടായി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.എ ഖയ്യൂമിനെ 2 വോട്ടിന് തോല്‍പ്പിച്ച ചെറുവണ്ണൂര്‍ വെസ്റ്റിലും ഫലപ്രഖ്യാപനം വൈകി. എണ്ണാനുണ്ടായിരുന്ന പോസ്റ്റല്‍ ബാലറ്റുകളില്‍ 11 എണ്ണം വെല്‍ഫെയര്‍ പാര്‍ട്ടിയുടേതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തറപ്പിച്ച് പറഞ്ഞിരുന്നു. ഇതിനിടെ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് എണ്ണിതിട്ടപ്പെടുത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി രാജന്‍ ജയിച്ചുകയറിയുകയായിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക