ആ കഥയെഴുത്തുകാരന്‍ മലയാളത്തിന് സമ്മാനിച്ചതൊക്കെയും മികച്ചതായിരുന്നു; ഓര്‍മകളില്‍ പ്രിയപ്പെട്ട സച്ചി


കഥകളുടെ കൂട്ടുകാരനായിരുന്നു സച്ചി, ആ കഥകള്‍ നിലച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. സച്ചി എന്ന തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും മലയാള സിനിമയ്ക്ക് നല്‍കിയത് മികച്ചതില്‍ മികച്ചതായ ഒരു പിടി നല്ല ചിത്രങ്ങളാണ്.

സേതുവിനൊപ്പം തിരക്കഥ എഴുതിക്കൊണ്ടാണ് സച്ചിയുടെ തുടക്കം.ചോക്ലേറ്റ്’ എന്ന ആദ്യ ചിത്രത്തിന്റെ മികച്ച വിജയം നേടി. ജോഷിയ്ക്ക് വേണ്ടി എഴുതിയ ‘റോബിന്‍ ഹുഡ്ഡ്’ എന്ന ചിത്രവും, ഷാഫിയ്ക്ക് വേണ്ടി എഴുതിയ ‘മേക്കപ്പ്മാന്‍’ എന്ന ചിത്രവും ആ കൂട്ടികെട്ടിനെ ശക്തിപ്പെടുത്തി. ‘സീനിയേഴ്സ്’ എന്ന ചിത്രവും മികച്ച വിജയമായിരുന്നു.

റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് സച്ചി സ്വതന്ത്ര തിരക്കഥാകൃത്ത് ആയി.ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ വിജയിച്ച ചിത്രമാണ് റണ്‍ ബേബി റണ്‍. ആ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസ് കലക്ഷന്‍ ഹിറ്റായിരുന്നു ചിത്രം. അരുണ്‍ ഗോപിയ്ക്ക് വേണ്ടി എഴുതിയ രാമലീല എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ സച്ചി തിരിച്ചു കയറി. തിരക്കഥാ രചനയോടൊപ്പം തന്നെ നിര്‍മാണ മേഖലയിലും സച്ചി ശ്രമം നടത്തിയിരുന്നു. സുഹൃത്തുക്കളായ ബിജു മേനോന്‍, ഷാജോണ്‍ കര്യാല്‍, പി സുകുമാര്‍, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് തക്കാളി ഫിലിംസ് എന്ന ഒരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു.

സച്ചിയുടെ സംവിധാനത്തിലെ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അനാര്‍ക്കലി എന്ന ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. സച്ചിയുടെ രണ്ടാമത്തേതും, അവസാനത്തേതുമായ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. മികച്ച കയ്യടി നേടിയ ചിത്രം. 020 ജൂണ്‍ 18 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് സച്ചി പ്രീയപ്പെട്ടെതെല്ലാം ഉപേക്ഷിച്ച് മരണത്തിലേക്ക് മടങ്ങിയത്.