കാറിൽ കടത്തിയ 141 കുപ്പി വിദേശമദ്യവുമായി ഇരിങ്ങൽ സ്വദേശി പിടിയിൽ: പരിശോധന നടത്തിയത് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി


വടകര: കാറിൽ കടത്തുകയായിരുന്ന 141 കുപ്പി മാഹി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. ഇരിങ്ങലിലെ താരേമ്മൽ വീട്ടിൽ ബാബു എന്ന ജംബോ ബാബുവിനെയാണ് വടകര എക്സൈസ് സർക്കിൾസംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽനിന്ന് മദ്യം പിടിച്ചത്.

പ്രിവന്റീവ് ഓഫീസർ സി.കെ.ജയപ്രസാദ്, സി.ഇ.ഒ. മാരായ എ.കെ.രതീഷ്, സി.എം. സുരേഷ് കുമാർ, കെ.ഷിരാജ്, കെ.ടി. ഷംസുദ്ദീൻ, എക്സൈസ് ഡ്രൈവർ രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.