കാറ്റിലും മഴയിലും കനത്ത നാശനഷ്ടം


വടകര : കനത്ത മഴയും കാറ്റും വടകര മേഖലയില്‍ വന്‍ നാശം വിതച്ചു. മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു.പ്രദേശത്തെ പലയിടങ്ങളിലും കൃഷിനാശമുണ്ടായി. ചോറോട് പഞ്ചായത്തില്‍ കൈനാട്ടി, വള്ളിക്കാട്, വരിശ്ശക്കുനി ഭാഗം, കൂമുള്ളിക്കുന്ന്, കുരിക്കിലാട്, വൈക്കിലശ്ശേരി, വൈക്കിലശ്ശേരി തെരു, ചോറോട് ഈസ്റ്റ്, ഓര്‍ക്കാട്ടേരി, കാര്‍ത്തികപ്പള്ളി, മന്തരത്തൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ മഴ കനത്ത നാശമാണ് വിതച്ചത്.ചുഴലിക്കാറ്റ് നാശം വിതച്ച ചോറോട് വൈക്കിലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ സന്ദര്‍ശിച്ചു.