കുട്ടികളുമായി പെതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം


തിരുവന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത്തരം വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക