മണിയൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്


മണിയൂര്‍ : മണിയൂര്‍ പഞ്ചായത്തില്‍ ഭീതിവിതച്ച് തെരുവുനായയുടെ ആക്രമണം. പതിനഞ്ചോളം പേര്‍ക്ക് നായയുടെ കടിയേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മണിയൂര്‍ തുറശ്ശേരി മുക്കിലാണ് തെരുവുനായയുടെ ആക്രമണം ആരംഭിച്ചത്. മുതുവന, കുറുന്തോടി, കരുവഞ്ചേരി എന്നിവിടങ്ങളിലെല്ലാം നായ ഒട്ടേറെപ്പേരെ കടിച്ചു. ഒരു നായതന്നെയാണ് എല്ലാവരെയും കടിച്ചത്.

വീട്ടിനുപുറത്തിറങ്ങിയവരും ജോലിക്കുപോകുന്നവരുമെല്ലാം നായയുടെ ആക്രമണത്തിനിരയായി. ചിലരുടെ മുഖത്തുവരെ നായയുടെ കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയാണ് എല്ലാവരെയും കടിച്ചതെന്ന് സംശയമുണ്ട്. കടിയേറ്റവര്‍ വടകര ഗവ. ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ചികിത്സ തേടി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക