കോഴിക്കോട്ടെ സിപിഎം സാധ്യതാ പട്ടിക തയ്യാർ


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി ജില്ലാ സെക്രട്ടേറിയറ്റ്. സിറ്റിങ് എംഎല്‍എ മാരെയടക്കം പരിഗണിച്ചാണ് സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ.ദാസന്‍, പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ് കുമാര്‍ എന്നിവരെ സിറ്റിങ് സീറ്റുകളില്‍ പരിഗണിക്കുന്നതായാണ് സൂചന.

കൊയ്‌ലാണ്ടിയില്‍ എം.മഹബൂബിന്റെ പേരുകൂടി സാധ്യതാപ്പട്ടികയിലുണ്ട്. ബേപ്പൂരില്‍ വികെസി മുഹമ്മദ് കോയക്ക് പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസിന്റെ പേരാണ് സാധ്യതാ പട്ടികയിലുള്ളത്. ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനാണ് സാധ്യത. കുറ്റ്യാടിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടിയെയും തിരുവമ്പാടിയിൽ ഗിരീഷ് ജോണിനെയുമാവും പാര്‍ട്ടി ഇറക്കുക.

കോഴിക്കോട് സി പി എം സാധ്യതപട്ടിക

കോഴിക്കോട്ട് നോർത്ത് – എ.പ്രദീപ് കുമാർ

പേരാമ്പ്ര – ടി.പി.രാമകൃഷ്ണൻ

കൊയിലാണ്ടി – കെ.ദാസൻ, എം.മെഹബൂബ്

ബാലുശ്ശേരി- സച്ചിൻ ദേവ്, രമേഷ് ബാബു

തിരുവമ്പാടി – ഗിരീഷ് ജോൺ

ബേപ്പൂർ – പി.എ.മുഹമദ് റിയാസ്