നടുവത്ത് അമ്മോട്ടി ഹാജി അന്തരിച്ചു


കൊയിലാണ്ടി: നടേരി മൂഴിക്ക്മീത്തലിൽ നടുവത്ത് അമ്മോട്ടി ഹാജി അന്തരിച്ചു. 89 വയസ്സായിരുന്നു. പരേതയായ ആമിനയാണ് ഭാര്യ.

മക്കൾ: മുഹമ്മദ് കോയ (കുവൈറ്റ്), അബ്ദുൾ ഹമീദ് (ബഹറിൻ), സെഫിയ, റുഖിയ, ഷെക്കീല. മരുമക്കൾ: ഹൈറുന്നീസ, ബീന, തറുവയിക്കുട്ടി, മൂസ, സിദ്ധിഖ്. സഹോദരങ്ങൾ: പരേതരായ തറുവയിക്കുട്ടി, ഉമ്മാത്ത, ആമിന, കദീശ.

നടേരി മേഖലയിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി, കർഷകസംഘം പ്രവർത്തകനായ അമ്മോട്ടി ഹാജി, മിച്ചഭൂമി സമരം, ഭക്ഷ്യ സമരം ഉൾപ്പടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നിലവിൽ സിപിഐഎം നടേരി മൂഴിക്ക്മീത്തൽ ബ്രാഞ്ച് അംഗമാണ് അമ്മോട്ടി ഹാജി.