പൊതുജനങ്ങൾക്കുള്ള അറിയിപ്പ്: മൂടാടി ഉരു പുണ്യകാവ് ക്ഷേത്രത്തിൽ കർക്കിടക മാസവാവുബലി ഇത്തവണ ഉണ്ടായിരിക്കുന്നതല്ല


മൂടാടി: മൂടാടി ഉരു പുണ്യ കാവ് ക്ഷേത്രത്തിൽ 8.8.2021 ന് നടക്കേണ്ട കർക്കിടക മാസ വാവുബലി ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. സർക്കാർ ഉത്തരവു പ്രകാരമാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഉരു പുണ്യ കാവ് ക്ഷേത്ര ചെയർമാൻ രതീഷ് ആണ് ഇക്കാര്യം അറിയിച്ചത്

ആൾക്കൂട്ടം പൂർണമായും ഒഴിവാക്കിയാൽ മാത്രമേ സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് ജനക്കൂട്ടം എത്താൻ സാധ്യത ചടങ്ങുകൾ ഒഴിവാക്കുന്നത്.