വാട്‌സ്ആപ്പുണ്ട്, നിയമലംഘകര്‍ സുക്ഷിക്കുക


കോഴിക്കോട്: നഗരത്തിലെ ട്രാഫിക് നിയമലംഘകരെ കണ്ടെത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കി സിറ്റി പോലീസ്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി പോലീസിനെ അറിയാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

സിറ്റി പോലീസ് പരിധിയിലെ ഏത് ട്രാഫിക് നിയമലംഘനവും ഫോട്ടോ എടുത്ത് സ്ഥലം, സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തി വാട്‌സ്ആപ്പിലൂടെ പോലീസിനെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നടപടി സംബന്ധിച്ചും മറുപടി നല്‍കും.

വാട്‌സ്ആപ്പ് ചെയ്യാനുള്ള നമ്പറുകള്‍

  • സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് : 6238488686
  • സിടിഇയു ഇന്‍സ്‌പെക്ടര്‍ : 9497987176
  • സൗത്ത് അസി. കമീഷണര്‍ : 9497990112
  • ജില്ല പോലീസ് മേധാവി : 9497996989


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക