പേരാമ്പ്രയിലെ വയോജനങ്ങള്‍ ഒത്തുചേര്‍ന്നു, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു; വയോജന ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പഞ്ചായത്ത്


പേരാമ്പ്ര: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഗ്രാമസഭ ബാലചന്ദ്രന്‍ പാറച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയില്‍ പങ്കെടുത്ത് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. പരിപാടിയില്‍ വി.കെ. പ്രമോദ് അധ്യക്ഷം വഹിച്ചു.

വൈസ് പ്രസിഡന്റ്‌ കെ. എം. റീന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീലജ പുതിയെടുത്ത്, മെമ്പർമാരായ കെ. കെ. പ്രേമൻ, വിനോദ് തിരുവോത്, കെ. കെ. അമ്പിളി, ഷൈനി. എം. കെ, പി. എം. സത്യൻ, പ്രീത എന്നിവര്‍ സംസാരിച്ചു.