മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; പത്തുകോടി ലഭിച്ച ആ ഭാഗ്യനമ്പര്‍ ഇതാണ്


തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. MB 200261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആരാകും ആ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോള്‍.

ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.

5 പേര്‍ക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേര്‍ക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം [10 Crore]

MB 200261

സമാശ്വാസ സമ്മാനം (1,00,000/-)

MA 200261 MC 200261 MD 200261 ME 200261

രണ്ടാം സമ്മാനം [10 Lakhs]

MA 475211 MB 219556 MC 271281 MD 348108 ME 625250.