പേരാമ്പ്രയില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായ് സൗജന്യ പി.എസ്.സി. പരീക്ഷാപരിശീലനം; വിശദമായറിയാം


പേരാമ്പ്ര: ന്യൂനപക്ഷ ക്ഷേമവകുപ്പിനുകീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പരിശീലനകേന്ദ്രത്തില്‍ പി.എസ്.സി., യു.പി.എസ്.സി. തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു.

ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യപരിശീലനം ജനുവരി മൂന്നിന് തുടങ്ങും. ന്യൂനപക്ഷ വിഭാഗത്തിലെ 18 വയസ്സ് പൂര്‍ത്തിയായ യുവജനങ്ങള്‍ ഡിസംബര്‍ 20-നകം അപേക്ഷിക്കണം. ഫോണ്‍: 0496 2612454.