ബെെക്കോടിക്കുമ്പോൾ മൂന്ന് സെക്കൻഡ് കണ്ണടഞ്ഞാൽ വൈബ്രേറ്റിനൊപ്പം ശബ്ദവുമുണ്ടാക്കും; ഈ ഹെൽമെറ്റ് ആള് ചില്ലറക്കാരനല്ല…


കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോയി അപകടങ്ങളിൽപ്പെടാതിരിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എഞ്ചിനീയറിം​ഗ് വിദ്യാർഥികൾ. പഠന പ്രോജക്ടിന്റെ ഭാഗമായാണ് ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് എന്ന ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജിലെ നാല് വിദ്യാർത്ഥികൾ ചേർന്നാണ് പുതിയ ഹെൽമെറ്റ് നിർമ്മിച്ചിരിക്കുന്നത്.

തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളായ എ.എം. ഷാഹിൽ, പി.പി. ആദർശ്, റിനോഷ, ടി.വി. ജിജു, പി.വി. യദുപ്രിയ എന്നിവരാണ് പ്രോജക്ട് തയ്യാറാക്കിയത്.

വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കീഡ) സംഘടിപ്പിച്ച യുവ 21 പ്രദർശനത്തിൽ പ്രോജക്ട് അവതരിപ്പിച്ചിരുന്നു.

ചിത്രങ്ങൾ: 1. സാങ്കേതികവിദ്യയുമായി എ.ഡബ്ല്യു.എച്ച്. വിദ്യാർഥികൾ, 2. പ്രതീകാത്മക ചിത്രം

summary: If you close your eyes for three seconds while you are driving, it will vibrate and make a sound, new helment created by engineering students