Tag: ARIKKULAM

Total 53 Posts

കാടും മാലിന്യങ്ങളും നീക്കി വഴി വൃത്തിയാക്കി യുവാക്കള്‍; ഗാന്ധിജയന്തിയോടനുബന്ധിച്ച് അരിക്കുളത്ത് വഴി വൃത്തിയാക്കി ക്രേസി ബോയ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പംഗങ്ങള്‍

അരിക്കുളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അരിക്കുളത്തെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ക്രേസി ബോയ്‌സ് ചാലയില്‍ താഴെ. ഗ്രൂപ്പംഗങ്ങളുടെ നേതൃത്വത്തില്‍ മലോല്‍മീത്തല്‍ മുതല്‍ എടവന കുളങ്ങര താഴെ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചു. ഇരുപതോളം വരുന്ന യുവാക്കളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

കോളാമ്പി മൈക്കില്‍ സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അഭ്യാസങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി അരിക്കുളം തറമല്‍ മുക്ക് ഗ്രൗണ്ടില്‍ അവരെത്തി; തെരുവുസര്‍ക്കസിന്റെ ഓര്‍മ്മപുതുക്കി പ്രദേശവാസികളും- വീഡിയോ കാണാം

സൈക്കിളും മുളവടിയും ടെന്റും ഭാണ്ഡങ്ങളുമൊക്കെയായി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സര്‍ക്കസ് സംഘം എത്തിയതിന്റെ ആവേശത്തിലാണ് അരിക്കുളം തറമല്‍ മുക്ക് ഗ്രൗണ്ട്. മുമ്പ് തെരുവ് സര്‍ക്കസിന്റെ സ്ഥിരം വേദിയായിരുന്നു തറമല്‍ മുക്ക് ഗ്രൗണ്ട്. ഇപ്പോള്‍ കുറച്ചധികം വര്‍ഷങ്ങളായി ഗ്രൗണ്ടില്‍ സര്‍ക്കസ് ഓളങ്ങള്‍ അലയടിച്ചിട്ട്. കര്‍ണാടക സ്വദേശികളായ നാലംഗ സംഘമാണ് ഇത്തവണ തറമല്‍മുക്ക് ഗ്രൗണ്ടിലെത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ

ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത് അടുത്തിടെ; അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസുകാരി അനഘയുടെ വേര്‍പാട് രോഗം തിരിച്ചറിയുമുമ്പ്

അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി. അനഘയുടെ വിയോഗ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതേയുള്ളൂ, അതിനിടെയാണ് ആറുമാസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കാലിലും മറ്റും നീര്‍ക്കെട്ടായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചികിത്സ പുരോഗമിക്കവെ ശ്വാസം മുട്ടും മറ്റ് ചില പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അസുഖം കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കെയാണ് അനഘയുടെ

ഒരു എലിപ്പനി മരണവും വിവിധയിടങ്ങളിൽ രോഗവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അരിക്കുളത്ത് കടുത്ത ജാഗ്രത നിർദ്ദേശം; കൃഷിഭവൻ വഴി മരുന്നുകൾ വിതരണം ചെയ്യുന്നു; വിശദ വിവരങ്ങളറിയാം

അരിക്കുളം: എലിപ്പനി ജീവൻ കവർന്ന സാഹചര്യത്തിൽ അരിക്കുളത്ത് കടുത്ത ജാഗ്രത നിർദ്ദേശം. ഗ്രാമപഞ്ചായത്തിൽ ഒരു എലിപ്പനി മരണവും വിവിധ വാർഡുകളിൽ രോഗവും റിപ്പോർട്ട് ചെയ്തതോടെയാണ് കടുത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സെപ്തംബർ രണ്ടിനുളളിൽ മുഴുവൻ വാർഡുകളിലും ബോധവൽക്കരണ പദ്ധതി സംഘടിപ്പിക്കാൻ തീരുമാനമെടുത്തു. ക്ഷീരകർഷകർ, കർഷകർ,

”മറ്റുവാര്‍ഡുകള്‍ക്കെല്ലാം പണിയുണ്ട്, ഞങ്ങള്‍ക്ക് എന്തുകൊണ്ട് പണി അനുവദിക്കുന്നില്ല?” അരിക്കുളം പഞ്ചായത്തില്‍ തൊഴിലുറപ്പ് അനുവദിക്കുന്നതില്‍ വിവേചനമെന്ന് തൊഴിലാളികള്‍; ആഗസ്റ്റ് മാസം ആറാം വാര്‍ഡിനെ പാടേ തഴഞ്ഞെന്നും ആക്ഷേപം

അരിക്കുളം: പഞ്ചായത്തില്‍ തൊഴിലുറപ്പ് അനുവദിക്കുന്നതില്‍ വിവേചനം എന്ന ആരോപണവുമായി അരിക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ജൂണ്‍ ജൂലൈ മാസത്തില്‍ പഞ്ചായത്തിലെ മറ്റ് പന്ത്രണ്ട് വാര്‍ഡുകളിലും തൊഴില്‍ദിനങ്ങള്‍ അനുവദിച്ചപ്പോള്‍ ആറാം വാര്‍ഡില്‍ വിരലിലെണ്ണാവുന്ന തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് കിട്ടിയതെന്നും ആഗസ്റ്റില്‍ ആറാം വാര്‍ഡിനെ പാടെ അവഗണിച്ചുവെന്നുമാണ് തൊഴിലാളികളുടെ പരാതി. ആഗസ്റ്റ് പത്തിന് ഉട്ടേരി എല്‍.പി

അരിക്കുളത്ത് മണ്ണിടിഞ്ഞു വീണു, വീട് അപകടാവസ്ഥയിൽ; ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പേരാമ്പ്ര: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരി ഭാ​ഗത്ത് മണ്ണിടിഞ്ഞു വീണു. ഊട്ടേരി കുന്നോട് ചേർന്ന് കിടക്കുന്ന കിണറുള്ളതിൽ മീത്തൽ ദാമോദരൻ്റെ വീടിന് സമീപത്തായുള്ള കരിങ്കൽ സ്റ്റപ്പിന് മുകളിലെക്ക് മണ്ണിടിഞ്ഞു വിണുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. 12 ഓളം കുടുംബങ്ങൾ യാത്ര ചെയ്യുന്ന പാതയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടസമയത്ത് ആരും കടന്നു പോവാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

വര്‍ഷത്തില്‍ ആറ്‌ മാസം റോഡും ബാക്കി സമയത്ത് തോടുമായി അരിക്കുളം തണ്ടയില്‍ താഴെ-മരുതിയാട്ട് മുക്ക് റോഡ്; ഏറെ ബുദ്ധിമുട്ടുന്നത് സ്‌കൂള്‍ കുട്ടികളും രോഗികളും

അരിക്കുളം: നാട്ടുകാര്‍ക്ക് ദുരിതയാത്ര സമ്മാനിച്ച് തണ്ടയില്‍ താഴെ-മരുതിയാട്ട് മുക്ക് റോഡിലെ വെള്ളക്കെട്ട്. വര്‍ഷത്തില്‍ ആറ്‌ മാസം റോഡും ബാക്കി മാസങ്ങളില്‍ തോടുമാണ് 25 വര്‍ഷം പഴക്കമുള്ള ഈ റോഡെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാല്‍നടയായി പോലും ഇതുവഴി പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. സ്‌കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍, ആശുപത്രിയിലേക്ക് പോകാനുള്ള രോഗികള്‍ എന്നിവരാണ് റോഡിലെ വെള്ളക്കെട്ട് കാരണം

അരിക്കുളത്തെ ഭീതിയിലാഴ്ത്തി തെരുവുനായ്ക്കൾ; കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് പേടിയോടെ, ഇരുചക്ര വാഹന യാത്രക്കാർക്കും രക്ഷയില്ല (വീഡിയോ കാണാം)

അരിക്കുളം: തെരുവുനായ്ക്കളെ പേടിച്ച് വഴിനടക്കാനാവാത്ത അവസ്ഥയില്‍ അരിക്കുളത്തുകാര്‍. കുരുടിമുക്കിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം വര്‍ധിച്ചുവരികയാണ്. നായകള്‍ അക്രമാശക്തരായി ആളുകള്‍ക്ക് പിറകേ ഓടുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറുകയാണെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ഉട്ടേരി പറഞ്ഞു. വിദ്യാലയങ്ങള്‍തുറന്നിരിക്കുന്ന സമയമാണ്. റോഡരികിലൂടെ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍

അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിന് ഇത് അഭിമാന നിമിഷം; മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച യൂണിറ്റിനുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

അരിക്കുളം: രണ്ട് പുരസ്കാരങ്ങളുടെ നിറവിലാണ് അരിക്കുളത്തെ കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച എൻ.എസ്.എസ് യൂണിറ്റിനുമുള്ള പുരസ്കാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. സ്കൂളിലെ അധ്യാപകനായ ഷാജി മാസ്റ്ററാണ് മികച്ച പ്രോഗ്രാം ഓഫീസർ. മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്ന് കെ.പി.എം.എസ്.എം ഹയർ സെക്കന്ററി

അരിക്കുളം കാരയാടില്‍ കണ്ടെത്തിയ ഗുഹയ്ക്ക് സമീപം കാല്‍ക്കുഴികളും കണ്ടെത്തി; മഹാശില സംസ്‌കാരകാലത്തെ ശവമടക്കു സമ്പ്രദായങ്ങളുമായി സമാനതകളെന്ന് പുരാവസ്തു വകുപ്പ്

അരിക്കുളം: കാരയാട് ഉമ്മിണിയത്ത് മീത്തലിൽ (കാളിയത്ത് മുക്ക്) കഴിഞ്ഞദിവസം വീടു നിർമാണത്തിന് സ്ഥലം നിരപ്പാക്കുന്നതിനിടയിൽ കണ്ടെത്തിയ ഗുഹയിൽ പുരാവസ്തുഗവേഷകർ കൂടുതൽ പരിശോധന തുടങ്ങി. വ്യാഴാഴ്ച നടത്തിയ പര്യവേക്ഷണത്തിനിടയിൽ ഗുഹയുടെ സമീപത്തായി കാൽക്കുഴികളും കണ്ടെത്തി. മഹാശിലാസ്മാരകമായ ചെങ്കൽഗുഹയുടെ സമീപത്ത് സാധാരണയായി ഇത്തരം കുഴികൾ കാണാറുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന പുരാവസ്തുവകുപ്പ് ജില്ലാ ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു.

error: Content is protected !!