അരിക്കുളത്തെ ഭീതിയിലാഴ്ത്തി തെരുവുനായ്ക്കൾ; കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് പേടിയോടെ, ഇരുചക്ര വാഹന യാത്രക്കാർക്കും രക്ഷയില്ല (വീഡിയോ കാണാം)


അരിക്കുളം: തെരുവുനായ്ക്കളെ പേടിച്ച് വഴിനടക്കാനാവാത്ത അവസ്ഥയില്‍ അരിക്കുളത്തുകാര്‍. കുരുടിമുക്കിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം വര്‍ധിച്ചുവരികയാണ്. നായകള്‍ അക്രമാശക്തരായി ആളുകള്‍ക്ക് പിറകേ ഓടുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറുകയാണെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ഉട്ടേരി പറഞ്ഞു.

വിദ്യാലയങ്ങള്‍തുറന്നിരിക്കുന്ന സമയമാണ്. റോഡരികിലൂടെ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. ഒറ്റക്ക് നടന്നു പോകുന്നവരുടെ പിറകെയും ടൂവീലറിന്‍ മേല്‍ യാത്ര ചെയ്യുന്നവരുടെ പിറകെ തെരുവുനായകള്‍ ഓടുന്ന കാഴ്ച പതിവാണെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നതിനുമുമ്പേ ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീഡിയോ കാണാം: