കാടും മാലിന്യങ്ങളും നീക്കി വഴി വൃത്തിയാക്കി യുവാക്കള്‍; ഗാന്ധിജയന്തിയോടനുബന്ധിച്ച് അരിക്കുളത്ത് വഴി വൃത്തിയാക്കി ക്രേസി ബോയ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പംഗങ്ങള്‍


അരിക്കുളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അരിക്കുളത്തെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ക്രേസി ബോയ്‌സ് ചാലയില്‍ താഴെ. ഗ്രൂപ്പംഗങ്ങളുടെ നേതൃത്വത്തില്‍ മലോല്‍മീത്തല്‍ മുതല്‍ എടവന കുളങ്ങര താഴെ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചു.

ഇരുപതോളം വരുന്ന യുവാക്കളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.