അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിന് ഇത് അഭിമാന നിമിഷം; മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച യൂണിറ്റിനുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി


അരിക്കുളം: രണ്ട് പുരസ്കാരങ്ങളുടെ നിറവിലാണ് അരിക്കുളത്തെ കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച എൻ.എസ്.എസ് യൂണിറ്റിനുമുള്ള പുരസ്കാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. സ്കൂളിലെ അധ്യാപകനായ ഷാജി മാസ്റ്ററാണ് മികച്ച പ്രോഗ്രാം ഓഫീസർ.

മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്ന് കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ റസിയ ഏറ്റുവാങ്ങി. ഷാജി മാസ്റ്റർക്കുള്ള പുരസ്കാരം എ.എ.റഹീം എം.പിയാണ് സമ്മാനിച്ചത്.

കേരളത്തിലെ മുഴുവൻ സർവ്വകലാശാലകൾ, എഞ്ചിനിയറിങ് കോളേജുകൾ, പോളി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയിൽ നിന്നെല്ലാം ആണ് സംസ്ഥാന സർക്കാർ മികച്ച എൻ.എസ്.എസ് യൂണിറ്റിനെ തെരഞ്ഞെടുത്ത് അവാർഡ് നൽകുന്നത്.