Tag: BJP

Total 54 Posts

തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നു; എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും: രാജിവെക്കാനിടയായ സാഹചര്യം വിശദമാക്കി കെ.കെ. രജീഷ്

പേരാമ്പ്ര: നീണ്ട മുപ്പത് വര്‍ഷക്കാലത്തെ സംഘടന ചുമതകള്‍ വഹിച്ച് ഇപ്പോള്‍ നിലവിലുളള ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും കെ.കെ. രജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയ

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലെ കലഹവും: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് കെ.കെ. രജീഷ് രാജിവെച്ചു

പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് രാജിവെച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ കലഹവും പ്രസിഡന്റായിരുന്ന രജീഷിനെരിരെയുണ്ടായ കോഴ വിവാദവും ഇതേ തുടര്‍ന്നുണ്ടായ വ്യക്തിഹത്യയുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പേരാമ്പ്രയിലെ പെട്രേള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിമര്‍ശനങ്ങലും ഉയര്‍ന്നു വന്നിരുന്നു. പെട്രോള്‍ പമ്പുടമയില്‍നിന്ന്

ബിജെപിക്ക് കനത്ത തിരിച്ചടി; തലശ്ശേരിയിൽ പാർട്ടി നേതാവായ നഗരസഭാ കൗണ്‍സിലറെ അയോഗ്യനാക്കി

തലശ്ശേരി: തലശ്ശേരിയില്‍ ബിജെപി നഗരസഭാ കൗണ്‍സിലറെ അയോഗ്യനാക്കി. മഞ്ഞോടി വാര്‍ഡ് കൗണ്‍സിലർ കെ ലിജേഷിനെയാണ് അയോഗ്യനാക്കിയത്. സ്ഥിരമായ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ കൗൺസിൽ ചട്ടപ്രകാരമാണ് നടപടി. തുടർച്ചയായി ആറു കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ അയോഗ്യനാക്കാമെന്നാണ് ചട്ടം. ചൊവ്വാഴ്ച്ച രാവിലെ ചേർന്ന നഗരസഭാ യോഗത്തിൽ മുപ്പതാമത്തെ അജണ്ടയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. അയോഗ്യനാക്കരുതെന്നാവശ്യപ്പെട്ട് ലിജേഷ് അപ്പീല്‍ നല്‍കിയെങ്കിലും കൗണ്‍സില്‍

പെട്രോള്‍പമ്പ് തുടങ്ങുന്നതിനായി പാലേരി സ്വദേശിയില്‍ നിന്നും പണപ്പിരിവു നടത്തിയെന്ന ആരോപണം; ആരോപകനെതിരെ വക്കീല്‍ നോട്ടീസയച്ച് ബി.ജെ.പി. നേതാവ്

പേരാമ്പ്ര: പെട്രോള്‍പമ്പ് തുടങ്ങാന്‍ അനുമതി ലഭിക്കുന്നതിനായി പണപ്പിരിവു നടത്തിയെന്ന് ആരോപണമുന്നയിച്ച പമ്പുടമയ്ക്ക് വക്കീല്‍നോട്ടീസയച്ച് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്. സാമൂഹികമാധ്യമങ്ങള്‍ വഴിയും മറ്റു മാധ്യമങ്ങളൂടെയും അപവാദ പ്രചരണം അഴിച്ചുവിട്ട് സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരേയാണ് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് പാലേരി സ്വദേശി പ്രജീഷിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്. അഭിഭാഷകന്‍ ജയചന്ദ്രന്‍ നന്ദാനശ്ശേരി മുഖേനയാണ് വക്കീല്‍നോട്ടിസ് അയച്ചത്. പത്തുദിവസത്തിനകം

പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണം; പേരാമ്പ്രയിലെ ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ

­   പേരാമ്പ്ര: പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തിൽ പേരാമ്പ്രയിലെ ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ. ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയുമാണ് ആരോപണത്തെ തുടർന്ന് സസ്പെന്റ് ചെയ്തത്. പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ അഞ്ച് പ്രവർത്തകരെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. കല്ലോടിനടുത്ത് നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പബിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുവാനായി

കന്നാട്ടിയില്‍ ഡി.വൈ.എഫ്.ഐ. നോതാവിന്റെ ബൈക്ക് കത്തിച്ച സംഭവം;രാഷ്ട്രീയ പകയെന്ന് സംശയം,പൊലീസ് പരിശോധന നടത്തി

പാലേരി: കന്നാട്ടിയില്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു ബ്രാണ്ടിക്കുപ്പിയും രണ്ട് മിനറല്‍ വാട്ടര്‍ ബോട്ടിലുമാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്. ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗവും വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനുമായ പാറക്കുതാഴ സൗപർണ്ണികയിൽ എസ്.ശിബിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്. ‘ഇന്നു പുലര്‍ച്ചെ

‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു

അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത്

‘അവർ ഇനി ചെങ്കൊടിക്കീഴിൽ’; പാലേരിയിൽ ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി

പേരാമ്പ്ര: വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ആ​ഗസ്റ്റ് 31-ന് മൂർത്തി മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ചേർന്ന് ബ്രാഞ്ച് തല സംഘാടകസമിതി യോഗങ്ങളിലാണ് ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയത്. മുഞ്ഞോറ ബ്രാഞ്ച് യോ​ഗത്തിൽ കോൺ​ഗ്രസിൽ നിന്ന് വന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്നും രാജിവച്ചു വന്ന കുന്നുമ്മൽ

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ: വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റെന്ന് ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം

മേപ്പയ്യൂർ: പ്രവാചകനിന്ദ വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റാണെന്ന് ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ചാനൽ ചർച്ചക്കിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച് സംസാരിച്ച ബി.ജെ.പി ദേശീയ വക്താവ് നൂപൂർ ശർമ്മക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻകുമാർ ജിൻഡാലിനുമെതിരായ നടപടി പാർട്ടിയിൽ നിന്നും

കൊലവിളി മുദ്രാവാക്യം എഫ്.ഐ.ആെറിലെത്തിയപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’; പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരായ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു

പേരാമ്പ്ര: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. സംഘപരിവാറിനെ സഹായിക്കുന്നതാണ് പൊലീസിന്റെ നടപടിയെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മെയ് 10 നാണ് പേരാമ്പ്രയില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രകടനം നടത്തിയത്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ്

error: Content is protected !!