പെട്രോള്‍പമ്പ് തുടങ്ങുന്നതിനായി പാലേരി സ്വദേശിയില്‍ നിന്നും പണപ്പിരിവു നടത്തിയെന്ന ആരോപണം; ആരോപകനെതിരെ വക്കീല്‍ നോട്ടീസയച്ച് ബി.ജെ.പി. നേതാവ്


പേരാമ്പ്ര: പെട്രോള്‍പമ്പ് തുടങ്ങാന്‍ അനുമതി ലഭിക്കുന്നതിനായി പണപ്പിരിവു നടത്തിയെന്ന് ആരോപണമുന്നയിച്ച പമ്പുടമയ്ക്ക് വക്കീല്‍നോട്ടീസയച്ച് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്.

സാമൂഹികമാധ്യമങ്ങള്‍ വഴിയും മറ്റു മാധ്യമങ്ങളൂടെയും അപവാദ പ്രചരണം അഴിച്ചുവിട്ട് സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരേയാണ് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് പാലേരി സ്വദേശി പ്രജീഷിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്. അഭിഭാഷകന്‍ ജയചന്ദ്രന്‍ നന്ദാനശ്ശേരി മുഖേനയാണ് വക്കീല്‍നോട്ടിസ് അയച്ചത്.

പത്തുദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.കെ. രജീഷ് അറിയിച്ചു.