ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ: വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റെന്ന് ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം


മേപ്പയ്യൂർ: പ്രവാചകനിന്ദ വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റാണെന്ന് ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ചാനൽ ചർച്ചക്കിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച് സംസാരിച്ച ബി.ജെ.പി ദേശീയ വക്താവ് നൂപൂർ ശർമ്മക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻകുമാർ ജിൻഡാലിനുമെതിരായ നടപടി പാർട്ടിയിൽ നിന്നും പുറത്താക്കലിൽ മാത്രം ഒതുക്കി വിഷയം ലഘൂകരിക്കരുത്. രണ്ട് പേരുടേയും തെറ്റുകൾ മനസ്സിലാക്കി ഭരണകൂടം അവർക്ക് തക്കതായ ശിക്ഷ നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ചാവട്ട് മഹല്ല് പ്രസിഡൻ്റ് പി.കുഞ്ഞമ്മത് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ.മുഹമ്മദ് അദ്ധ്യക്ഷനായി. സദർ മുഅല്ലിം വി.കെ.ഇസ്മായിൽ മന്നാനി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.അബ്ദുള്ള, നജീബ് മന്നാനി, സി.കെ.മൊയ്തി, പി.കെ.റഷീദ്, കെ.കെ.മുനീർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ പുതിയ അദ്ധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി എ.മുഹമ്മദ് (പ്രസിഡന്റ്), എ.എം.അബ്ദുൽ റസാഖ്, എ.എം.ഷാനവാസ് (വൈസ് പ്രസിഡന്റ്), വി.കെ.ഇസ്മായിൽ മന്നാനി (സെക്രട്ടറി), കെ.കെ.മുനീർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


ഫോട്ടോ: ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.