‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു


അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ ബി.ജെ.പി യുടെ ആതിഥ്യം സ്വീകരിച്ച പിണറായി കോൺഗ്രസിനെതിരെ സംഘ്പരിവാറുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാരയാട് പരദേവത ക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ ജാഥാ ക്യാപ്റ്റൻ ലതേഷ് പുതിയേടത്ത് സത്യൻ കടിയങ്ങാടിൽ നിന്നും പതാക ഏറ്റുവാങ്ങി. സമാപന സമ്മേളനം ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സി രാമദാസ് അധ്യക്ഷത വഹിച്ചു.


ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി വേണുഗോപാലൻ, ഇ അശോകൻ , കെ പി രാമചന്ദ്രൻ , എൻ പി രവീന്ദ്രൻ ,കെ അഷറഫ്, കെ കെ കോയക്കുട്ടി, സി മോഹൻദാസ്, എസ് മുരളീധരൻ എന്നിവർ സംസാരിച്ചു.

Summary: ‘CPM is Kerala’s A team of BJP’; congress organised Bharat Jodo pracharana padayatra at Karayat