കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്.

നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇറങ്ങി മാറി നിന്നതിനാൽ കാറിലുണ്ടായിരുന്നവർ സുരക്ഷിതരായി. തിക്കോടിയിൽ നിന്ന് മൂടാടിക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.

തിക്കോടി സ്വദേശി ഡ്രീംലാന്‍റ് ബഷീറും മക്കളും സഞ്ചരിച്ച KL-11-U-4539 നമ്പറിലുള്ള ഹ്യുണ്ടായ് സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. ബഷീറും മക്കളായ മൊന്നാ നൂറിയും നഴ്സിങ് വിദ്യാർത്ഥിനിയായ ഹന്നയും ആണ് കാറിലുണ്ടായിരുന്നത്. ഹന്നയാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ വണ്ടി നിർത്തി മൂവരും ഇറങ്ങുകയായിരുന്നു.

നന്തിയിലെ സഹാനി ആശുപത്രിയിൽ നിന്നും അഗ്നിശമന സിലണ്ടർ ഉപയോഗിച്ചും നാട്ടുകാര്‍ ഹോസില്‍ വെള്ളം അടിച്ചുമാണ് തീ അണച്ചത്. അപ്പോഴേക്ക് കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

വീഡിയോ കാണാം: